ഇന്‍സൈറ്റ്, അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവല്‍ എന്‍ട്രികള്‍ ഡിസംബര്‍ 31 വരെ

അന്തരിച്ച ചലച്ചിത്രകാരന്‍ കെ. ആര്‍.മോഹനന്റെ സ്മരണക്കായി ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പ്  നടത്തിവരുന്ന കെ.ആര്‍.മോഹനന്‍ മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ  എട്ടാമത്  എഡിഷന്‍ 2025 ഫെബ്രുവരി 15  നു ഞായറാഴ്ച പാലക്കാട് നടക്കും.

New Update
insight documentary

പാലക്കാട് : അന്തരിച്ച ചലച്ചിത്രകാരന്‍ കെ. ആര്‍.മോഹനന്റെ സ്മരണക്കായി ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പ്  നടത്തിവരുന്ന കെ.ആര്‍.മോഹനന്‍ മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ  എട്ടാമത്  എഡിഷന്‍ 2025 ഫെബ്രുവരി 15  നു ഞായറാഴ്ച പാലക്കാട് നടക്കും.

Advertisment


ഇരുപതു മിനുട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററികളാണ് മത്സരത്തിനായി പരിഗണിക്കുക. ഡോക്യുമെന്ററി/ചലച്ചിത്ര മേഖലയിലെ പ്രഗത്ഭര്‍ അടങ്ങുന്ന ജൂറി തിരഞ്ഞെടുക്കുന്ന ഡോക്യൂമെന്ററിക്കു പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന കെ. ആര്‍. മോഹനന്‍ മെമ്മോറിയല്‍ ഡോക്യുമെന്ററി അവാര്‍ഡ് സമ്മാനിക്കും.

 ഓരോ മത്സര ഡോക്യൂമെന്ററിയുടെ പ്രദര്‍ശനശേഷവും അണിയറ പ്രവര്‍ത്തകരും കാണികളും പങ്കെടുത്തു   നടത്തുന്ന ഓപ്പണ്‍ ഫോറം ചര്‍ച്ചകള്‍ ഇന്‍സൈറ്റ് നടത്തുന്ന മേളകളുടെ പ്രത്യേകതയാണ്.

2011 മുതല്‍ പതിനാലുവര്‍ഷമായി സെപ്റ്റംബറില്‍ ഇന്‍സൈറ്റ് വിജയകരമായി നടത്തിവരുന്ന ഇന്റര്‍നാഷണല്‍ ഹൈക്കു അമച്ചര്‍ ലിറ്റില്‍ ഫിലിം  ഫെസ്റ്റിവലില്‍ ഡോക്യൂമെന്ററികള്‍ക്ക്  പ്രവേശനം ഇല്ലാഞ്ഞത് വ്യാപകമായ  പരാതികള്‍ക്കു കാരണമായപ്പോഴാണ് ഡോക്യൂമെന്ററികള്‍ക്കു മാത്രമായി ഇന്‍സൈറ്റ് ഒരു ഫെസ്റ്റിവല്‍ തുടങ്ങിയത്. 

നല്ലൊരു ചലച്ചിത്രകാരനും സംഘാടകനും ഇന്റര്‍നാഷണല്‍  ഫിലിം  ഫെസ്റ്റിവല്‍  ഓഫ്  കേരള യുടെ ഡയറക്ടറും തുടക്കം മുതല്‍ ഇന്‍സൈറ്റിന്റെ സഹായിയും വഴികാട്ടിയുമായിരുന്ന കെ.ആര്‍. മോഹനന്‍ 2017 ജൂണ്‍ 25 ന് അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായികൂടിയാണ് 2018 മുതല്‍ ഡോക്യുമെന്ററി ഫെസ്റ്റിവല്‍ തുടങ്ങിയത്. 

മത്സര ഡോക്യൂമെന്ററികള്‍  ഡിസംബര്‍ 31 വരെ www.insightthecreativegroup.com എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാവുന്നതാണ്. കൂടാതെ ഫിലിംഫ്രീവേ, ക്ലിക്ക് ഫോര്‍ ഫെസ്റ്റിവല്‍ എന്നീ പ്ലാറ്റുഫോമുകളില്‍ കൂടിയും ഡോക്യൂമെന്ററികള്‍ സമര്‍പ്പിക്കാനുള്ള സൗകര്യം  ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്  9446000373, 9496094153

Advertisment