Advertisment

ടിക് ടോക്കിനെ പിന്നിലാക്കി ഇന്‍സ്റ്റഗ്രാമം; ലോകത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത് ആപ്പായി ഇന്‍സ്റ്റഗ്രാം

author-image
ടെക് ഡസ്ക്
Updated On
New Update
ഒറ്റരാത്രി കൊണ്ട് ഇന്ത്യ ഇല്ലാതാക്കിയത് 59 ആപ്പുകള്‍; പലതും ഇന്ത്യയില്‍ കോടിക്കണക്കിന് ജനങ്ങള്‍ ഉപയോഗിച്ചു വന്നത്; നിരോധിച്ച ചൈനീസ് ആപ്പുകള്‍ക്ക് പകരം വയ്ക്കാവുന്ന ഇന്ത്യന്‍ ആപ്പുകളുടെ വിവരങ്ങള്‍ ഇങ്ങനെ...

ലോകത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത് ആപ്പായി മാറി, ടിക് ടോക്കിനെ മറികടന്നാണ് ഇന്‍സ്റ്റഗ്രാമിന്റെ ഈ നേട്ടം  . കഴിഞ്ഞ വര്‍ഷം 76.7 കോടി തവണയാണ് ഇന്‍സ്റ്റഗ്രാം ആഗോള തലത്തില്‍ ഡൗണ്‍ലോഡ് ചെയ്യപ്പട്ടത്. മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനത്തിന്റെ കൂടുതലാണിത്. സെന്‍സര്‍ ടവറാണ് കണക്ക് പുറത്തു വിട്ടത്.

147 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട് ഇന്‍സ്റ്റാഗ്രാമിന്. ടിക് ടോക്കിന് 112 കോടിയ്ക്ക് മുകളിലും. 76.7 കോടി തവണയാണ് ഇന്‍സ്റ്റഗ്രാം ആഗോള തലത്തില്‍ ഡൗണ്‍ലോഡ് ചെയ്യപ്പട്ടത്. മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനത്തിന്റെ കൂടുതലാണിത്. ചൈനീസ് ആപ്പായ ടിക് ടോക്ക് ആകട്ടെ 73.3 കോടി തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു. ടിക് ടോക്കിന്റെ വളര്‍ച്ച 4 ശതമാനം മാത്രമാണ്.

ടിക് ടോക്കിനാണ് ഏറ്റവും സജീവമായ ഉപഭോക്താക്കളുള്ളത്. ദിവസേന 95 മിനിറ്റ് ടിക് ടോക്ക് ഉപഭോക്താക്കള്‍ ആപ്പില്‍ ചിലവഴിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 62 മിനിറ്റ് സമയാണ് ചിലവഴിക്കുന്നത്.

Advertisment