വൈക്കം ബ്ലോക്ക് പഞ്ചായത്ത് നിക്ഷേപക സംഗമം ചൊവ്വാഴ്ച

വൈക്കം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന നിക്ഷേപ സംഗമം ചൊവ്വാഴ്ച (നാളെ) നടക്കും. വൈക്കം വലിയകവല വൈറ്റ് ഗേറ്റ് റസിഡന്‍സിയില്‍ രാവിലെ 10ന് നിക്ഷേപസംഗമം സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. 

New Update
nikeshka sangam

കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന നിക്ഷേപ സംഗമം ചൊവ്വാഴ്ച (നാളെ) നടക്കും. വൈക്കം വലിയകവല വൈറ്റ് ഗേറ്റ് റസിഡന്‍സിയില്‍ രാവിലെ 10ന് നിക്ഷേപസംഗമം സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. 

Advertisment


സി.കെ. ആശ എം.എല്‍.എ. അധ്യക്ഷയാകും. നഗരസഭാധ്യക്ഷ പ്രീതാ രാജേഷ് മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം.പി. അനില്‍കുമാര്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ആതിര സണ്ണി, വ്യവസായ വികസന ഓഫീസര്‍ സി.കെ. അമ്പിളി എന്നിവര്‍ പങ്കെടുക്കും.

തുടര്‍ന്ന് വി.ആര്‍. രാകേഷ്, പി.എസ്. ഗിരീഷ്, റ്റി.എസ്. ചന്ദ്രന്‍, കെ. രൂപേഷ് കുമാര്‍, എന്നിവര്‍ ക്ലാസെടുക്കും. റ്റി.എസ്. ഉദയന്‍, വി.കെ. മുരളീധരന്‍, അബ്ദുള്‍ ഹാരിസ്, വിധു രാജീവ് എന്നിവര്‍ സംരംഭക അനുഭവങ്ങള്‍ പങ്കുവയ്ക്കും.


വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം വ്യവസായ-നിയമ-കയര്‍വകുപ്പു മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മികച്ച സംരംഭകരെ ആദരിക്കും. നിക്ഷേപകരുടെ പ്രഖ്യാപനം നടക്കും. സി.കെ. ആശ എം.എല്‍.എ. അധ്യക്ഷയാകും. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ മുഖ്യപ്രഭാഷണം നടത്തും. 

കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ഗണേശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, നഗരസഭ വൈസ് ചെയര്‍മാന്‍ പി.റ്റി. സുഭാഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുകന്യ സുകുമാരന്‍, പി. പ്രീതി, പി.കെ. ആനന്ദവല്ലി, ശ്രീജി ഷാജി, കെ.ആര്‍. ഷൈലകുമാര്‍, രമേശ് പി. ദാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.എസ്. ഗോപിനാഥന്‍, സുജാത മധു, എം.കെ. റാണിമോള്‍, ബി.ഡി.ഒ. കെ. അജിത്ത് എന്നിവര്‍ പങ്കെടുക്കും.

 വ്യവസായ-ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെയാണ് നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നത്.

Advertisment