ഇസാഫ് ബാങ്ക് മുംബൈയില്‍ കോര്‍പറേറ്റ് ഓഫിസ് അനെക്സ് തുറന്നു

New Update
ESAF BANK OP1.jpg

കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മുംബൈയില്‍ കോര്‍പറേറ്റ് ഓഫിസ് അനെക്സ് തുറന്നു. റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടര്‍ സതീഷ് കെ മറാഠെ ഉദ്ഘാടനം ചെയ്‌ത ചടങ്ങിൽ നബാര്‍ഡ് ചെയര്‍മാന്‍ ഷാജി കെ.വി. മുഖ്യാതിഥിയായി. ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് അധ്യക്ഷത വഹിച്ചു.

Advertisment

 മുംബൈയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലെ ജി-ബ്ലോക്കില്‍ അദാനി ഇന്‍സ്പയറിലാണ് ഇസാഫിന്റെ കോര്‍പറേറ്റ് ഓഫീസ് അനെക്സ് പ്രവര്‍ത്തിക്കുന്നത്. വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ ഇസാഫിന്റെ സാന്നിധ്യം ശക്തിപ്പെടുത്താനും പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും പുതിയ ഓഫീസ് സഹായകമാകുമെന്ന് ബാങ്ക് മേധാവി കെ. പോള്‍ തോമസ് പറഞ്ഞു.

കോസ്‌മോസ് കോ ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ മിലിന്ദ് ആനന്ദ് കലെ, ഇസാഫ് ബാങ്ക് ഡയറക്ടര്‍ രവി വെങ്കട്ടരാമന്‍, ഇസാഫ്‌ കോ-ഓപ്പറേറ്റീവ്‌ ചെയർപേഴ്‌സൺ സെലീന ജോർജ്‌, ഡയറക്ടർ സി. പി. മോഹൻ, സിഇഒ ക്രിസ്തുദാസ് കെ. വി., സെഡാർ റീട്ടെയിൽ മാനേജിങ് ഡയറക്ടർ അലോക് തോമസ് പോൾ, ഇസാഫ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാരായ ഹരി വെള്ളൂര്‍, ഹേമന്ദ് തംത, ചീഫ് ഫിനാൻഷ്യൽ ഓഫീസർ  ഗിരീഷ് സി. പി., സീനിയര്‍ വൈസ് പ്രസിഡന്റ് ബോസ്‌കോ ജോസഫ്,  മാര്‍ക്കറ്റിങ് ഹെഡ്  ശ്രീകാന്ത് സി.കെ. എന്നിവർ സംസാരിച്ചു

Advertisment