Advertisment

ലബനനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം;മരിച്ചത് 5 പേര്‍

ലബനനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ആക്രമണത്തില്‍ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചതായി ലബനനിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു

New Update
lebanon123

ലബനന്‍: ലബനനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ആക്രമണത്തില്‍ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചതായി ലബനനിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുപ്പതിലധികം പേര്‍ക്ക് പരുക്കുണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. 

Advertisment

സിഡോണിലെ ഇസ്രയേല്‍ ഇരട്ട ആക്രമണം നടത്തിയതായാണ് വിവരം.യാതൊരു മുന്നറിയിപ്പും നല്‍കാതെയായിരുന്നു ഇസ്രയേലിന്റെ ഈ ആക്രമണം. ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതേസമയം പരുക്ക് പറ്റിയവരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്.

 അതേസമയം, കഴിഞ്ഞ ദിവസം ഇസ്രയേല്‍ ബെക്ക താഴ്വരയില്‍ നടത്തിയ ആക്രമണത്തില്‍ അറുപത് പേര്‍ കൊല്ലപ്പെട്ടിരുന്നു. ബാല്‍ബെക്ക് പ്രദേശത്തെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികളും കൊല്ലപ്പെട്ടിരുന്നു.

 

Advertisment