Advertisment

റഫായിൽനിന്ന് ഒഴിഞ്ഞുപോകാൻ വീണ്ടും മുന്നറിയിപ്പ് നൽകി ഇസ്രയേൽ സൈന്യം; പതിനായിരങ്ങൾ പലായനം നടത്തി

New Update
gaza climet.jpg

ഗാസ: ഗാസയിലെ തെക്കൻ നഗരമായ റഫായിൽനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം വീണ്ടും മുന്നറിയിപ്പ് നൽകിയതോടെ പലായനം നടത്തി പതിനായിരങ്ങൾ. ആക്രമണം വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് റഫായുടെ കിഴക്ക് മുതൽ വടക്ക് വരെയുള്ള മേഖലയിൽനിന്ന് ഒഴിഞ്ഞുപോകാൻ ശനിയാഴ്ച സൈന്യം നിർദേശം നൽകിയത്. മൂന്നുലക്ഷം പലസ്തീനികളാണ് ഇതുകൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നതെന്നാണ് യു എൻ ആർ ഡബ്ല്യു എയുടെ കണക്ക്.

Advertisment

ഗാസയിലെ മാവാസി എന്ന മേഖലയിലേക്ക് മാറണമെന്നാണ് കഴിഞ്ഞദിവസം ഇസ്രയേൽ പ്രതിരോധസേന ആവശ്യപ്പെട്ടത്. എന്നാൽ വൈദ്യുതി, വെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം പോലുമില്ലാത്ത മേഖലയാണ് മാവാസിയെന്നാണ് ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാണിക്കുന്നത്. പലസ്തീൻ സായുധ സംഘമായ ഹമാസ് വീണ്ടും ഒത്തുചേരുന്നുണ്ടെന്നും അതിനാലാണ് ആളുകൾ കൂടുതൽ കഴിയുന്ന മധ്യമേഖലയിലേക്ക് കടന്നുകയറുന്നതെന്നുമാണ് ഇസ്രയേലിന്റെ വാദം.

റഫായുടെ കിഴക്കൻ മേഖലയിലെ മൂന്നിലൊന്ന് ഭാഗവും ഇതിനോടകം ഇസ്രയേൽ ഒഴിപ്പിച്ചു. ആസൂത്രിതമായ സമ്പൂർണ റഫാ അധിനിവേശം മാനുഷികപ്രവർത്തനങ്ങളെ കൂടുതൽ തളർത്തുമെന്നും മരണസംഖ്യ കൂടുന്നതിന് കാരണമാകുമെന്ന ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഇസ്രയേലിന്റെ നടപടി. ഏജൻസിയുടെ കണക്കുകൾ പ്രകാരം തിങ്കളാഴ്ച മുതൽ 1,50,000 പേരാണ് റഫായിൽനിന്ന് പലായനം ചെയ്തത്.

 

Advertisment