ഡൽഹി മലയാളി അസോസിയേഷൻ നടത്തിയ ക്രിസ്‌തുമസ്‌ കരോൾ ഗാന മത്സരത്തിൽ ഒന്നാം സമ്മാനം നേടി ജനക് പുരി ഏരിയ

author-image
പി.എന്‍ ഷാജി
New Update
carol sing.jpg

ഡൽഹി:  ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആർകെ പുരം കേരളാ സ്‌കൂളിൽ നടന്ന ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങൾ 'ശാന്ത രാത്രി പുതു രാത്രി'യോടനുബന്ധിച്ചു നടത്തിയ അഞ്ചാമത് ക്രിസ്‌തുമസ്‌ കരോൾ ഗാന മത്സരത്തിൽ ഡിഎംഎ ജനക് പുരി ഏരിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മയൂർ വിഹാർ ഫേസ് 3-ഗാസിപ്പൂർ ഏരിയ രണ്ടാം സ്ഥാനവും പട്ടേൽ നഗർ ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

Advertisment

2nd price

ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഫരീദാബാദ് രൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര സമ്മാനങ്ങൾ വിതരണം ചെയ്‌തു. ക്യാഷ് പ്രൈസ് യഥാക്രമം 15,000/-, 10,000/-, 7,500/- രൂപയും ട്രോഫിയും സമ്മാനമായി നൽകി.

3rd price

മെഹ്റോളി, ഹരിനഗർ-മായാപുരി, രജൗരി ഗാർഡൻ-ശിവാജി എൻക്ലേവ്, ആശ്രം-ശ്രീനിവാസ്‌പുരി, ആർകെ പുരം തുടങ്ങി ഡിഎംഎയുടെ 8 ഏരിയകൾ മത്സരത്തിൽ പങ്കെടുത്തു.

Advertisment