ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദം. കേന്ദ്രസര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കും. സെന്‍സര്‍ ബോര്‍ഡിന്റെ കടന്നാക്രമണം അംഗീകരിക്കാനാവില്ലെന്നാണ് സിനിമ സംഘടനകളുടെ നിലപാട്.

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് സിനിമാ സംഘടനകള്‍ നിവേദനം സമര്‍പ്പിക്കും.

New Update
janaki vs state of kerala

തിരുവനന്തപുരം:ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പ്രദര്‍ശന അനുമതി നിഷേധിച്ച സെന്‍ട്രല്‍ ബോര്‍ഡ് ഫിലിം സര്‍ട്ടിഫിക്കേഷനെതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനെരുങ്ങുകയാണ് സിനിമാ സംഘടനകള്‍. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് സിനിമാ സംഘടനകള്‍ നിവേദനം സമര്‍പ്പിക്കും.

Advertisment

സെന്‍സര്‍ ബോര്‍ഡ് ഇടപെടല്‍ ആവിഷ്‌കാര-സൃഷ്ടി സ്വാതന്ത്ര്യങ്ങളുടെ ലംഘനം എന്ന് ചൂണ്ടിക്കാണിച്ചാണ് നിവേദനം സമര്‍പ്പിക്കുക. സുരേഷ് ഗോപി നായകനാകുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പ്രദര്‍ശന അനുമതി നിഷേധിച്ച സെന്‍ട്രല്‍ ബോര്‍ഡ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് സിനിമ സംഘടനകള്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയക്കുന്നത്. 

സെന്‍സര്‍ ബോര്‍ഡിന്റെ കടന്നാക്രമണം അംഗീകരിക്കാന്‍ ആവില്ലെന്നാണ് സിനിമ സംഘടനകളുടെ നിലപാട്.

 

Advertisment