യുഎസ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു 'ഓഫീസില്‍ തിരിച്ചെത്തുന്നതിന് മുമ്പ്' ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.
ജൂലൈയില്‍ മുന്‍ പ്രസിഡന്റിന്റെ ഫ്‌ലോറിഡ മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ട്രംപ് സന്ദേശം അറിയിച്ചതെന്ന് റിപ്പോര്‍ട്ട്.
യുദ്ധത്തില്‍ വേഗത്തില്‍ വിജയിക്കണമെന്ന് താന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി ട്രംപ് നേരത്തെ സമ്മതിച്ചിരുന്നുവെങ്കിലും അതിനുള്ള സമയപരിധി ജനുവരി 20-ന് നല്‍കിയിരുന്നതായി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നു.
തന്റെ പ്രചാരണ വേളയില്‍ പശ്ചിമേഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ നിന്ന് ട്രംപ് ഏറെക്കുറെ ഒഴിഞ്ഞുമാറുകയാണ്. എന്നാല്‍ ഇറാനെതിരെയുള്ള ഇസ്രായേലിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്കും അതിന്റെ പിന്തുണയുള്ള പ്രോക്‌സികള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുന്നുമുണ്ട്.
ഷിയാ രാജ്യത്തിലെ ആണവകേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്നതിന് അനുകൂലമായി ട്രംപ് വാദിച്ചു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ആവര്‍ത്തിച്ചുള്ള ആഹ്വാനത്തില്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ ആശങ്കാകുലരാണ്. ട്രംപിന്റെ സമയപരിധി പാലിക്കുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടാല്‍, അത് ഇരുനേതാക്കളും തമ്മിലുള്ള ചില ഏറ്റുമുട്ടലുകളിലേക്ക് നയിച്ചേക്കാനും സാധ്യതയുണ്ട്.