/sathyam/media/media_files/2025/09/02/javeed-athkkar-2025-09-02-21-55-43.jpg)
ഡൽഹി : പ്രസിദ്ധ ഹിന്ദി - ഉറുദു കവിയും ബോളിവുഡ് ഗാനരചയിതാവും കഥാകൃത്തും പണ്ഡിതനുമായ ജാവേദ് അക്തർ വീണ്ടും വിവാദ ങ്ങളിൽപ്പെട്ടിരിക്കുകയാണ്.
പശ്ചിമ ബംഗാൾ ഉറുദു അക്കാദമി 31 ആഗസ്റ്റ് മുതൽ 4 ദിവസത്തെ 'ഹിന്ദി സിനിമയും ഉറുദുവും' എന്ന പ്രോഗ്രാമിലെ ചീഫ് ഗസ്റ്റായി ജാവേദ് അക്തറിനെ നിയമിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം..
ജാവേദിന്റെ നിയമനത്തിനെതിരേ ' ജമാഅത്ത് ഉലേമ എ ഹിന്ദ്' ശക്തമായ വിമർശനവുമായി രംഗത്തുവരി കയും മുസ്‌ലിം വിരോധിയായ ചെകുത്താനും കാഫറുമായ ജാവേദ് അക്തറിനെ ചീഫ് ഗസ്റ്റായി ക്ഷണിച്ചത് അം ഗീകരിക്കില്ലെന്നുമുള്ള പ്രഖ്യാപനം വന്നതോടെ ബംഗാൾ സർക്കാർ പ്രോഗ്രാം തന്നെ ക്യാൻസൽ ചെയ്യുകയായി രുന്നു.
ഇതിനെതിരെയാണ് ഇപ്പോൾ ജാവേദ് അക്തർ രൂക്ഷമായ പ്രതികര ണവുമായി മുന്നോട്ടുവന്നിരിക്കുന്നത് .
" ഹിന്ദു തീവ്രവാദികൾ ഞാൻ ജിഹാദിയാണ് അതുകൊണ്ട് പാക്കി സ്ഥാനിലേക്ക് പോകാനാജ്ഞാപിക്കുമ്പോൾ മുസ്‌ലിം തീവ്രവാദികൾ ഞാൻ ഇസ്ലാമിനെതിരായ കാഫറാണ് അതുകൊണ്ട് നരകത്തിലേക്ക് പോകാനാണ് ക ൽപ്പിക്കുന്നത്. എന്നാൽ ഒന്നുപറയാം ഞാൻ ഒരു മതത്തിന്റെയും അനുചരനല്ല, പൂർണ്ണമായും മതേതര ത്തിൽ വിശ്വ സിക്കുന്ന ഞാൻ, എല്ലാ വർഗീയശക്തികൾക്കുമെതിരെയുള്ള നില പാടുമായിത്തന്നെ മുന്നോട്ടു പോകു കയും സമൂഹനന്മയ് ക്കുവേ ണ്ടിയുള്ള പോരാട്ടം അനവരതം തുടരുകയും ചെയ്യുമെന്ന് ഉറപ്പുനൽകുന്നു "
ജാവേദ് അക്തർ, സൽമാൻ ഖാന്റെ പിതാവ് സലിം ഖാനുമായി ചേർന്ന് ഇതുവരെ 24 സിനിമകൾക്ക് സ്ക്രിപ്റ്റുകൾ എഴുതിയിട്ടുണ്ട്. ഒക്കെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്നു. Andaz (1971), Haathi Mere Saathi (1971) Seeta Aur Geeta (1972) Yaadon Ki Baaraat (1973), Zanjeer (1973), Haath Ki Safai (1974), Deewaar (1975), Sholay (1975), Chacha Bhatija (1977), Don (1978), Trishul (1978), Dostana (1980), Kranti (1981), Zamana (1985) Mr. India (1987). ഇതിൽ ഷോലെ ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായിരുന്നു.
ഭാരത സർക്കാർ 1999 ൽ പദ്‌മശ്രീയും 2007 ൽ പത്മഭൂഷൺ ബഹുമ തിയും നൽകി ആദരിച്ച ശ്രീ ജാവേദ് അക്തറിന് മികച്ച ഗാനരചയി താവിനുള്ള ദേശീയ പുരസ്ക്കാരം 9 തവണയും മൂന്നുതവണ മികച്ച കഥാ കൃത്തിനുള്ള പുരസ്‌ക്കാരവും 2014 ൽ ലൈഫ് ടൈം അച്ചീവ് മെന്റ് പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. 2009 ൽ അദ്ദേഹം രാജ്യസഭയി ലേക്കും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.