കോട്ടയം: ഏറ്റമാനൂരില്‍ ഷൈനിയും മക്കളായ അലീന, ഇവാന എന്നിവര്‍ ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതിന്റെ ഞെട്ടല്‍ മാറും മുന്‍പ് ഏറ്റുമാനൂരില്‍ നിന്നു മറ്റൊരു ദുഖവാര്‍ത്ത കൂടി.. യുവ അഭിഭാഷകയും മുത്തോലി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന അഡ്വ. ജിസ്മോള്‍ തോമസ് (34) ആണു മക്കളായ നേഹ (5), പൊന്നു (2) എന്നിവരുമൊത്ത് ഏറ്റുമാനൂര്‍ പേരൂരില്‍ മനീച്ചിലാറ്റില്‍ ചാടി മരിച്ചത്.
ഇന്നു ഉച്ചയ്ക്കു ശേഷം ഏറ്റുമാനൂര്‍ പേരൂര്‍ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയില്‍ കുട്ടികളെ ആദ്യം കണ്ടത്. ഇതോടെ നാട്ടുകാര്‍ ഏറ്റുമാനൂര്‍ പോലീസില്‍ വിവരമറിയിക്കുകയും നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയുമായിരുന്നു.
രണ്ടു കുട്ടികളെയും രക്ഷിച്ചു. പിന്നാലെ അമ്മയെ ആറുമാനൂര്‍ ഭാഗത്തെ ആറ്റിറമ്പില്‍ നിന്നും നാട്ടുകാര്‍ തന്നെ കണ്ടെത്തി. തുടര്‍ന്ന് ഇവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നു പേരുടെയും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബ പ്രശ്നത്തെ തുടര്‍ന്നായിരുന്നു ഷൈനിയെപോലെ രണ്ടു പെണ്‍മക്കളെയും കൊണ്ടു ജീവനൊടുക്കാന്‍ ജിസ്മോള്‍ തീരുമാനിച്ചതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
ഉച്ചയ്ക്ക് ശേഷം കുട്ടികളുമായി വീടിന് അടുത്തുള്ള പേരൂര്‍ കണ്ണമ്പുര ഭാഗത്തേക്കു സ്‌കൂട്ടര്‍ ഓടിച്ചെത്തി. പിന്നീട് ആളൊഴിഞ്ഞ നേരം നോക്കി മീനച്ചിലാറ്റിലേക്കു കുട്ടിയെയും കെട്ടിപ്പിടിച്ചു ജിസ്‌മോള്‍ ചാടുകയായിരുന്നു. കൈ ഞരമ്പു മുറിച്ച ശേഷമാണ് ജിസ്മോള്‍ ആറ്റിലേക്കു ചാടിയതെന്ന സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവരുന്നുണ്ട്.
ആറ്റില്‍ രണ്ടു കുട്ടികള്‍ ഒഴുകി നടക്കുന്നതു കണ്ടു നാട്ടുകാര്‍ ചേര്‍ന്നു നടത്തിയ തെരച്ചിലിലാണു മൂന്നു പേരെയും കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നു പേരുടെയും ജീവന്‍ രക്ഷിക്കാനായില്ല. ജിസ്മോളുടെയും മക്കളുടെയും മരണം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്.
സമൂഹത്തിന്റെ ഉന്നത നിലയില്‍ പ്രവര്‍ത്തിക്കുന്ന യുവ അഭിഭാഷകയുടെ പ്രവര്‍ത്തി ഇനിയും പലര്‍ക്കും വിശ്വസിക്കാനയിട്ടില്ല. ഹൈക്കോടതിയിലും, പാലായിലും അഭിഭാഷകയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു ജിസ്‌മോള്‍. സംഭവത്തില്‍ പോലീസ് അന്വേണം ആരംഭിച്ചിട്ടുണ്ട്.