‘പ്രോമിസ്, പഹലേ പല്‍ സേ’ കാമ്പെയിനുമായി ജോണ്‍സണ്‍സ് ബേബി

New Update
baby

കൊച്ചി: കുഞ്ഞുങ്ങളുടെ ചര്‍മ സംരക്ഷണ രംഗത്തെ മുന്‍നിരക്കാരായ ജോണ്‍സണ്‍സ് ബേബി തങ്ങളുടെ ഏറ്റവും പുതിയ കാമ്പെയിനായ 'പ്രോമിസ്, പഹലേ പല്‍ സേ' അവതരിപ്പിച്ചു. പുതിയ കാമ്പെയിനിലൂടെ ഓരോ മാതാപിതാക്കളുടേയും ശക്തമായ പ്രതിബദ്ധതയെ ആദരിക്കുകയും ആഘോഷിക്കുകയാണ് ജോണ്‍സണ്‍സ് ബേബി.

Advertisment

കുഞ്ഞിന്‍റെ ലോല ചര്‍മം ആദ്യ ദിനം മുതല്‍ സംരക്ഷിക്കാന്‍ സഹായിക്കുന്ന കുഞ്ഞിനു സുരക്ഷിതമായ ഘടകങ്ങള്‍ മാത്രം അടങ്ങിയവ ഉപയോഗിക്കുന്നതിനുള്ള മാറ്റമില്ലാത്ത പ്രതിബദ്ധതയെ അവതരിപ്പിക്കുന്നതാണ് ബ്രാന്‍ഡിന്‍റെ ഏറ്റവും പുതിയ കാമ്പെയിനായ പ്രോമിസ്, പഹലേ പല്‍ സേ. 

പുതുതായി അച്ഛനമ്മമാരായവരുടെ ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടു പോകുന്ന ഹൃദ്യമായ ഈ ചിത്രത്തിലൂടെ കുഞ്ഞിനെ ലോകത്തിലെ നല്ല കാര്യങ്ങളിലേക്കു മാത്രം കൊണ്ടു പോകുകയും നല്ല കാര്യങ്ങള്‍ മാത്രം നല്‍കുകയും ചെയ്യുന്നതിനുള്ള ശ്രമങ്ങളാണ് അവതരിപ്പിക്കുന്നത്. കുഞ്ഞിന് എല്ലാ ദിവസവും നല്ലതു മാത്രം നല്‍കുകയും കുഞ്ഞിന്‍റെ ചര്‍മം സംരക്ഷിക്കുകയും ചെയ്യുന്നതിനുള്ള ഒരു അച്ഛന്‍റേയും അമ്മയുടേയും ചെറുതെങ്കിലും കൃത്യമായ തീരുമാനങ്ങളാണ് ഇതിലൂടെ നമുക്കു മുന്നിലെത്തുന്നത്. 

കുഞ്ഞുങ്ങള്‍ക്കായി സുരക്ഷിതമായ ഉത്പന്നങ്ങള്‍ മാത്രം തയ്യാറാക്കുക എന്ന നിയോഗവുമായാണ് ജോണ്‍സണ്‍സ് ബേബി പ്രവര്‍ത്തിക്കുന്നത്. കുഞ്ഞുങ്ങള്‍ക്കുള്ള ഉത്പന്നങ്ങള്‍ക്ക് സുരക്ഷിതമായ ഘടകങ്ങള്‍ മാത്രം തെരഞ്ഞെടുക്കുന്നതിനും കുഞ്ഞുങ്ങളുടെ ലോല ചര്‍മത്തെ സംരക്ഷിക്കുന്നതിനു സഹായിക്കുമെന്ന് പരീക്ഷിച്ചറിഞ്ഞ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും ദശാബ്ദങ്ങളായുള്ള അറിവിന്‍റേയും ശാസ്ത്രത്തിന്‍റേയും പിന്‍ബലത്തിലാണ് ജോണ്‍സണ്‍സ് ബേബി മുന്നോട്ടു പോകുന്നത്. പീഡിയാട്രീഷന്‍മാരും ഡെര്‍മറ്റോളജിസ്റ്റുമാരും പരീക്ഷിച്ചതും ഗഹനമായ ശാസ്ത്രീയ ഗവേഷണങ്ങളുടെ പിന്തുണയോടു കൂടിയതുമാണ് ജോണ്‍സണ്‍സ് ബേബി ഉത്പന്നങ്ങള്‍.

കാമ്പെയിനു മുന്നോടിയായി ജോണ്‍സണ്‍സ് ബേബി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വിവിധ സംസ്ക്കാരിക പശ്ചാത്തലങ്ങളിലുള്ള പതിനയ്യായിരത്തിലേറെ അമ്മമാരെ സന്ദര്‍ശിക്കുകയും അവര്‍ക്ക് കുഞ്ഞിനോടുള്ള വാഗ്ദാനത്തെക്കുറിച്ച് മനസിലാക്കുകയും ചെയ്തിരുന്നു എന്ന് കെന്‍വ്യൂ ബിസിനസ് യൂണിറ്റ് മേധാവിയും മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്‍റുമായ മനോജ് ഗാഡ്ഗില്‍ പറഞ്ഞു. എല്ലാ അതിര്‍ത്തികള്‍ക്കും സംസ്ക്കാരങ്ങള്‍ക്കും അപ്പുറത്തേക്കു കടന്നു പോകുന്ന ഒരു വാഗ്ദാനമായി കണ്ടത് കുഞ്ഞിനെ സംരക്ഷിക്കുമെന്നുള്ള അവരുടെ പ്രതിജ്ഞയാണത്. അമ്മമാരുമായി കൈകോര്‍ത്ത് അവരുടെ വിലപ്പെട്ട പ്രതിജ്ഞ പാലിക്കാന്‍ ജോണ്‍സണ്‍സ് ബേബി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment