ക്രിസ്മസിന് ഒരാഴ്ച മാത്രം, കാര്യമായ മാറ്റങ്ങളില്ലാതെ കോഴിവില, മുട്ട വിലയിൽ വര്‍ധനവ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
chiken

കോട്ടയം: ക്രിസ്മസിന് ഒരാഴ്ച മാത്രം, കാര്യമായ മാറ്റങ്ങളില്ലാതെ കോഴിവില. ക്രിസ്മസ് ദിനങ്ങള്‍ അടുത്തിട്ടും ബ്രോയിലര്‍ കോഴിവില 150 രൂപയില്‍ നിന്നു കാര്യമായി വര്‍ധിച്ചിട്ടില്ലെന്നതാണു ചിക്കന്‍പ്രേമികള്‍ക്ക് ആശ്വാസം.

Advertisment

ക്രിസ്മസ് വിഭവങ്ങളില്‍ പ്രത്യേക സ്ഥാനം കോഴിക്കുണ്ട്. ക്രിസ്മസിന് ആഴ്ചകള്‍ക്കു മുന്‍പ് തന്നെ കോഴി വില വര്‍ധിക്കുന്ന അവസ്ഥ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു. ഇക്കുറി ക്രിസ്മസ് സീസണ്‍ അടുത്തിട്ടും വില വര്‍ധിക്കാത്തത് ആശ്വാസമാണ്.

 


ക്രൈസ്തവര്‍ നോമ്പ് ആചരിക്കുന്നതിനാല്‍ നിലവില്‍ കോഴിക്കു ഡിമാന്‍ഡ് കുറവാണ്. എന്നാല്‍, ക്രിസ്മസ് ദിവസങ്ങള്‍ അടുക്കുമ്പോള്‍ വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് വ്യാപരികള്‍ പറയുന്നു.


 

തമിഴ്‌നാട്ടില്‍ നിന്നാണ് കോഴി കേരളത്തിലേക്ക് എത്തുന്നത്. തമിഴ്‌നാട് ലോബിയാണ് വില നിശ്ചയിക്കുന്നതും. ക്രിസ്മസ് എത്തുമ്പോള്‍ വില 200 രൂപ വരെയായി ഉയരാനുള്ള സാധ്യതയുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.

കോഴിവില വര്‍ധിച്ചിട്ടില്ലെങ്കിലും മുട്ട വില വര്‍ധിച്ചിട്ടുണ്ട്.  മാര്‍ക്കറ്റില്‍ മുട്ടയുടെ വില ഏഴ് രൂപയായി കൂടിയിട്ടുണ്ട്. നാമക്കല്ലില്‍ നിന്നുള്ള മുട്ട കയറ്റുമതി കുറഞ്ഞതാണ് മുട്ടവില ഉയരാന്‍ കാരണമായത്.

Advertisment