/sathyam/media/media_files/2025/10/30/nirangana-deshyai-2025-10-30-21-20-48.jpg)
ന്യൂഡൽഹി: സുപ്രീം കോടതി മുൻ ജസ്റ്റിസ് രഞ്ജന പ്രകാശ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചു. സർക്കാരിന് അനുകൂലമായ നിലപാടുകൾ സ്വീകരിച്ചതിനുള്ള 'പ്രതിഫലമാണ്' ഈ പദവി നേടിക്കൊടുത്തതെന്നാണ് ഉയരുന്ന പ്രധാന വിമർശനം.
​കേന്ദ്ര ഭരണത്തിന് നീതിന്യായ രംഗത്ത് ഓശാന പാടുന്നവർക്ക് ലഭിക്കാവുന്ന ഉന്നത പദവികൾക്ക് ജസ്റ്റിസ് രഞ്ജന ദേശായിയുടെ നിയമനം ഒരു ഉത്തമ ഉദാഹരണമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
​ന്യായാധിപയുടെ 'ഔദ്യോഗിക സേവനങ്ങൾ':​ജസ്റ്റിസ് ദേശായിയുടെ ഔദ്യോഗിക കാലയളവിലെ ചില സുപ്രധാന വിധി പ്രസ്താവനകളാണ് വിമർശനങ്ങൾക്ക് ആധാരം.
​അജ്മൽ കസബ് വധശിക്ഷ: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ കസബിന് വധശിക്ഷ വിധിച്ച സുപ്രധാന കേസുകളിലൊന്ന്. സൊറാബുദ്ദീൻ എൻകൗണ്ടർ കേസ്: സൊറാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായുടെ ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ അപേക്ഷ തള്ളിയ വിധി.
​വിരമിച്ച ശേഷമുള്ള പദവികൾ:
​കഴിഞ്ഞ എട്ട് വർഷത്തിനിടെ ആറ് സർക്കാർ പാനലുകളുടെ തലപ്പത്താണ് ജസ്റ്റിസ് ദേശായിയെ കേന്ദ്രസർക്കാർ പ്രതിഷ്ഠിച്ചത്. ഈ നിയമനങ്ങളാണ് 'ഉപകാരസ്മരണ' എന്ന ആരോപണത്തിന് ശക്തി കൂട്ടുന്നത്.
​2017-ൽ: വിരമിച്ചയുടൻ വൈദ്യുതി മേഖലയുടെ പരിഷ്കരണവുമായി ബന്ധപ്പെട്ട ട്രൈബ്യൂണലിന്റെ ചെയർപേഴ്‌സൺ പദവി.
​തുടർന്ന് ലഭിച്ച സുപ്രധാന പദവികൾ:ഇൻകംടാക്സുമായി ബന്ധപ്പെട്ട സമിതിയുടെ ചെയർപേഴ്സൺ.
​ലോക്പാൽ സമിതി അംഗം. ഡീലിമിറ്റേഷൻ ട്രൈബ്യൂണൽ മേധാവി. പ്രസ് കൗൺസിൽ ചെയർപേഴ്‌സൺ.
​ഏകീകൃത സിവിൽ കോഡുമായി (UCC) ബന്ധപ്പെട്ട സമിതിയുടെ അധ്യക്ഷ പദവി.
​ഈ പദവികൾക്ക് പുറമെയാണ് ഇപ്പോൾ രാജ്യത്തെ എട്ടാം ശമ്പളക്കമ്മീഷൻ ചെയർപേഴ്‌സൺ എന്ന നിലയിലുള്ള പുതിയ നിയമനം. നീതിന്യായ രംഗത്ത് ഉന്നത സ്ഥാനങ്ങൾ വഹിച്ച വ്യക്തികളെ വിരമിച്ച ശേഷം സർക്കാർ പാനലുകളിൽ നിയമിക്കുന്നത് പതിവാണെങ്കിലും, തുടർച്ചയായി ഉയർന്ന പദവികൾ നൽകുന്നത് നിയമനങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നതായി വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us