നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ടെന്ന വെളിപ്പെടുത്തിയതിന് പിന്നാലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പിന്തുണയുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍

നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ടെന്ന വെളിപ്പെടുത്തിയതിന് പിന്നാലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പിന്തുണയുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍.

New Update
k b ganeshkumar

തിരുവനന്തപുരം: നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ടെന്ന വെളിപ്പെടുത്തിയതിന് പിന്നാലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പിന്തുണയുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇന്നത്തെ കാലത്ത് നിറവും ജാതിയും മതവും ഒരു വിഷയമല്ലെന്നും ഏത് നിറത്തിനും അതിന്റേതായ ഭംഗിയുണ്ടെന്നും മന്ത്രി പറഞ്ഞു. 


Advertisment

ഈ ലോകത്ത് ജീവിക്കുന്ന ഒരു സാധാരണക്കാരന്‍ ഇങ്ങനെ പറയാന്‍ പാടില്ല. സെക്രട്ടറി എന്ന് മാത്രമല്ല ഒരു ഉദ്യോഗസ്ഥ എന്ന നിലയിലും ഇത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.


അതേസമയം, സമൂഹമാധ്യമത്തിലൂടെ ആയിരുന്നു ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ പ്രതികരണം. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ചായിരുന്നു കുറിപ്പ്. 


ശാരദയുടെ പ്രവര്‍ത്തനം കറുത്തതെന്ന് താന്‍ സുഹൃത്തില്‍ നിന്ന് കമന്റ് കേട്ടു. ഭര്‍ത്താവിന്റെ പ്രവര്‍ത്തനം വെളുത്തതാണെന്നും പറഞ്ഞുകേട്ടു. കറുപ്പ് ഗംഭീരമെന്നും തന്റെ കറുപ്പിനെ ഉള്‍ക്കൊള്ളുകയും ആ നിറത്തെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നുവെന്ന് ശാരദ മുരളീധരന്‍ കുറിച്ചു.


Advertisment