/sathyam/media/media_files/2025/01/04/2lpRJGuWTCAsHSVVwA63.jpg)
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ വിഹിതം ഇല്ലാതാക്കി സംസ്ഥാന ഗവണ്‍മെന്റിനെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നുവെന്ന് കെ കെ ശൈലജ
സമരം ചെയ്യേണ്ടത് കേന്ദ്ര ഗവണ്‍മെന്റിന് എതിരെയാണെന്നും ശൈലജ പറഞ്ഞു. ആശാവര്‍ക്കര്‍മാരെ സ്ഥിരം ജീവനക്കാരായി പരിഗണിക്കണം. അതിനാവശ്യമായ തുക അനുവദിക്കണെന്നും ശൈലജ പറഞ്ഞു.
സിഐടിയുവിന്റെ സമരത്തിന്റെ ഭാഗമായാണ് ഓണറേറിയം വര്‍ദ്ധനവ് ഉണ്ടായത്. സമരം ചെയ്യുന്ന എല്ലാ ആശാ പ്രവര്‍ത്തകരെയും പിന്തുണയ്ക്കുകയാണ്.
എന്നാല്‍ ആ സമരം കേന്ദ്ര ഗവണ്‍മെന്റിന് എതിരായിരിക്കണം. ബിജെപി നേതാക്കള്‍ സമരപ്പന്തലില്‍ അഭിവാദ്യം ചെയ്യാന്‍ എത്തുന്നു. ബിജെപി നേതാക്കള്‍ കേന്ദ്രത്തോട് ആശമാരുടെ ആവശ്യങ്ങള്‍ പ്രഖ്യാപിക്കുകയാണ് വേണ്ടത്.
യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് അഞ്ചു പൈസ കൊടുത്തിട്ടില്ല. അവര്‍ക്കെതിരെ സമരം ഇല്ല. ആശാന്മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്ത ബിജെപിക്കെതിരെ സമരമില്ല.
സുസ്ഥിര അവസ്ഥയുണ്ടാക്കിയ ഇടതുപക്ഷത്തിനെതിരെയാണ് സമരം. അതുകൊണ്ടാണ് ഇത് രാഷ്ട്രീയപ്രേരിതമെന്ന് പറയുന്നത്. വീണ ജോര്‍ജിനെ കാണാന്‍ കേന്ദ്രമന്ത്രി സമയം അനുവദിക്കേണ്ടതായിരുന്നുവെന്നും ശൈലജ പറഞ്ഞു.