/sathyam/media/post_banners/xyQIoW95EI1gshnrB4YH.jpg)
കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിനുള്ള പദ്ധതികള്‍ ഉള്‍പെടുത്തിയ പഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത് അവതരിപ്പിച്ചു. പഞ്ചായത്തിനെ വയോജന സൗഹൃദം ആക്കുന്നതിനുള്ള പദ്ധതികളും ബജറ്റിലുണ്ട്.
സ്ത്രീകളുടെ സമഗ്രമായ വികസനത്തിനോടൊപ്പം അവരുടെ ആരോഗ്യവും ഫിറ്റ്‌നസും കാത്തു സൂക്ഷിക്കുന്നതിനുള്ള പദ്ധതികളും ഉള്‍പെടുത്തിയിട്ടുണ്ട്. കാര്‍ഷിക ക്ഷീരസംരക്ഷണ മേഖലകള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പുതിയ പദ്ധതികളും ബജറ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും സ്‌കില്‍ ട്രെയിനിംഗിനുള്ള പദ്ധതികളും ഉള്‍പെടുത്തിയിട്ടുണ്ട്.
/sathyam/media/media_files/2025/03/24/eR8M5zAsyem8dJAuomni.jpeg)
ഭിന്നശേഷി പദ്ധതികള്‍ക്കൊപ്പം മാനസിക രോഗികള്‍ക്കും വൃക്ക രോഗികള്‍ക്കും കാന്‍സര്‍ ബാധിതര്‍ക്കും അതി ദരിദ്രര്‍ക്കും കൈതാങ്ങ് നല്‍കുന്ന പദ്ധതികളും ബജറ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. 41,51,68,110 രൂപ വരവും 37,03,38,000 രൂപ ചെലവും 4,48,30,110 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബജറ്റ് അവതരണ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത അധ്യക്ഷത വഹിച്ചു.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപള്ളി, പഞ്ചായത്തംഗങ്ങളായ പൗളി ജോര്‍ജ്, കെ.എസ്. സുമേഷ്, ശാന്തമ്മ രമേശന്‍, ജനപ്രതിനിധികള്‍, സെക്രട്ടറി കെ.സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us