കല കൊലക്കേസ്; ഒന്നാം പ്രതി അനിലിനെ നാട്ടില്‍ എത്തിക്കാന്‍ ഇനിയും വൈകും

മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ അന്വേഷണ സംഘം കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തും.

New Update
kala case

ആലപ്പുഴ: മാന്നാര്‍ കല കൊലപാതക കേസില്‍ ഇസ്രയേലിലുള്ള ഒന്നാംപ്രതി അനില്‍ കുമാറിനെ നാട്ടിലെത്തിക്കാന്‍ ഇന്നിനും സമയമെടുക്കുമെന്ന് വിവരം. കസ്റ്റഡിയില്‍ ഉള്ള ജിനു, സോമരാജന്‍, പ്രമോദ് എന്നിവരെ വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികള്‍ നല്‍കിയ മൊഴികളില്‍ ഉള്ള സ്ഥലങ്ങളില്‍ മൂവരെയും എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. പ്രതികളുടെ മൊഴികളിലെ വൈരുധ്യമാണ് പൊലീസിനെ കുഴക്കുന്നത്. ഇന്നും തെളിവെടുപ്പ് നടന്നേക്കും. വിവരശേഖരണത്തിന്റെ ഭാഗമായി പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്താന്‍ തുടങ്ങി.

Advertisment

മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ അന്വേഷണ സംഘം കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തും. സെപ്റ്റിക് ടാങ്കില്‍നിന്ന് ലഭിച്ച വസ്തുക്കള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചെങ്കിലും ഇനിയും മൃതദേഹവശിഷ്ടങ്ങള്‍ കണ്ടെത്താനുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. അനില്‍കുമാറിന്റെ വീടിന്റെ പരിസരത്ത് ഭൂമിക്ക് അടിയില്‍ ടാങ്കോ മറ്റെന്തെങ്കിലും നിര്‍മാണങ്ങളോ ഉണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇയാള്‍ മേസ്തിരി പണിക്കാരനായതു കൊണ്ട് തന്നെ ഇത്തരം സാധ്യതകള്‍ പൊലീസ് തള്ളിക്കളയാനാവില്ല.

alappuzha
Advertisment