New Update
/sathyam/media/media_files/2026/03/06/kalabhavan-mani-2026-03-06-13-31-39.jpg)
തൃശൂർ : എന്നും മലയാളികളുടെ പ്രിയ കലാകാരനാണ് കലാഭവൻ മണി. മണിയുടെ മരണം മലയാളികൾക്ക് ഇന്നും തീരാവേദനയാണ് . കലാഭവൻ മണിയുടെ കുടുംബത്തെ പൊതുമധ്യത്തിൽ അങ്ങനെ കാണാറില്ല. മാധ്യമങ്ങളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും അകന്നു കഴിയുകയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയും മകളും. ഇപ്പോഴിതാ ആ കുടുംബത്തിൽ നിന്നൊരു സന്തോഷ വാർത്ത പുറത്തുവന്നിരിക്കുകയാണ്.
Advertisment
/filters:format(webp)/sathyam/media/media_files/2025/03/12/SVYqGgnZXLnNdmKDFOLb.jpg)
‘അച്ഛന്റെ ആഗ്രഹപ്രകാരം മകൾ ശ്രീലക്ഷ്മി എന്ന പാപ്പ ഡോക്ടർ ആയിരിക്കുന്നു’, മണിയുടെ സഹോദരനായ ഡോ. ആർഎൽവി രാമകൃഷ്ണനാണ് ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. മണി ഓർമയായി പത്ത് വർഷം പിന്നിടുന്ന വേളയിലാണ് ഈ സന്തോഷ വാർത്ത എത്തുന്നത്.
/filters:format(webp)/sathyam/media/media_files/GlRTfWrtYbzcR6tidaqt.jpg)
‘ചേട്ടന്റെ ആഗ്രഹം പോലെ തന്നെ ശ്രീലക്ഷ്മി ഡോക്ടർ ആയി. ചേട്ടന്റെ ആഗ്രഹം പാവപ്പെട്ടവരുടെ ഡോക്ടർ ആകണമെന്നായിരുന്നു. മകളിപ്പോൾ എംബിബിഎസ് കഴിഞ്ഞ് പ്രാക്ടീസ് ചെയ്യുകയാണ്, രാമകൃഷ്ണൻ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us