കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ജന്മശതാബ്ദി 2024 മെയ് 28നാണ് . ഇതിനോട് അനുബന്ധിച്ചാണ് ഒരു പിറന്നാളിന്റെ ഓർമ്മക്ക് എന്ന പരിപാടി സംഘടിപ്പിക്കുന്നത് . 2023 ജൂൺ മാസം മുതൽ കഥകളി ക്ലബ്ബുകളുടെയും സംഘാടകരുടെയും സഹകരണത്തോടെ ഒരു വര്ഷം നീണ്ടു നിൽക്കുന്ന ജന്മശതാബ്ദിയാഘോഷത്തിനു തുടക്കം കുറിച്ചിരിക്കുന്നു.
ഫെബ്രുവരി 18നു ഞായറാഴ്ച വൈകുന്നേരം 4.30നു ശ്രീകൃഷ്ണ ഗാനസഭ ഹാളിൽ ശ്രീ കെ. ഗോപകുമാർ, പ്രസിഡന്റ്റിന്റെ അധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ യോഗത്തിനു പ്രൊഫസർ ആർ ആർ സി വർമ്മ, സെക്രെട്ടറി, സ്വാഗതം പറയും. ശ്രീ വി കലാധരൻ, പ്രസിദ്ധ കലാനിരൂപകനും മുൻ ഡെപ്യൂട്ടി റജിസ്ട്രർ, കേരള കലാമണ്ഡലം അനുസ്മരണ പ്രഭാക്ഷണം നടത്തും. ശ്രീ ആർ ജയകുമാർ, ട്രഷറർ നന്ദി രേഖപ്പെടുത്തും.
ഫെബ്രുവരി 24നു വാഴേങ്കട കുഞ്ചു നായർ സ്മാരക ട്രുസ്ടിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അനുസ്മരണ യോഗത്തിൽ ശ്രീ എം ജെ ശ്രീചിത്രൻ സ്മൃതിഭാഷണം നടത്തും സുപ്രസിദ്ധ ചലച്ചിത്ര ഗാനരചയിതാവ് പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, ശ്രീ കണ്ണൻ പരമേശ്വരൻ, ശ്രീ വി വി രാജ, ശ്രീ ടി കെ അച്യുതൻ, ശ്രീ കെ ബി രാജാനന്ദ് തുടങ്ങിയ വിശിഷ്ടവ്യക്തികൾ പങ്കെടുക്കും.
തുടർന്ന് പ്രശസ്ത കലാകാരൻമാർ പങ്കെടുക്കുന്ന ബാലിവിജയം കഥകളി മാവേലിക്കരയിലും കിരാതം കഥകളി കാറൽമണ്ണയിലും ഉണ്ടായിരിക്കും