വിശുദ്ധഖുറാന്റെ സന്ദേശം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം: കമാല്‍ മാക്കിയില്‍

വിശുദ്ധ ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന സന്ദേശം നിത്യ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന് ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കമാല്‍ മാക്കിയില്‍ പറഞ്ഞു. ജില്ലാ ജമാഅത്ത് കൗണ്‍സില്‍ സംഘടിപ്പിച്ച എ. പൂക്കുഞ്ഞ് അനുസ്മരണവും ഇഫ്താര്‍ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

author-image
കെ. നാസര്‍
Updated On
New Update
alappuzha 1111

ആലപ്പുഴ: വിശുദ്ധ ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന സന്ദേശം നിത്യ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന് ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കമാല്‍ മാക്കിയില്‍ പറഞ്ഞു. ജില്ലാ ജമാഅത്ത് കൗണ്‍സില്‍ സംഘടിപ്പിച്ച എ. പൂക്കുഞ്ഞ് അനുസ്മരണവും ഇഫ്താര്‍ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ജില്ലാ പ്രസിഡന്റ് തൈക്കല്‍ സത്താര്‍ അദ്ധ്യക്ഷത വഹിച്ചു. വടക്കേ മഹല്ല് ചീഫ് ഇമാം അമീര്‍ ഫലമാഹി അല്‍ബാഖഫി റംസാന്‍ സന്ദേശം നല്‍കി.


 എച്ച്. സലാം എം.എല്‍.എ., പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ.എ.എ. ഷുക്കൂര്‍, വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍' മുന്‍ എം.പി.എ.എം. ആരീഫ്,റോജസ്, സലാം ചാത്തനാട്, എ.എന്‍ പുരം ശിവകുമാര്‍, നസീര്‍ പുന്നക്കല്‍, ജില്ലാ സബ് ജഡ്ജി പ്രമോദ് മുരളി, പി.രതീഷ്. എന്നിവര്‍ പ്രസംഗിച്ചു

 

Advertisment