23 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. പിടിയിലായത് ഒഡീഷ സ്വദേശികള്‍

കോയമ്പത്തൂര്‍  കായംകുളം കെഎസ്ആര്‍ടിസി ബസ്സിലാണ് കഞ്ചാവ് കടത്തിയത്.

New Update
police 2345

കോയമ്പത്തൂര്‍: 23 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. വാളയാര്‍ ചെക്ക് പോസ്റ്റില്‍ എക്സൈസ് നടത്തിയ വാഹനപരിശോധനയിലാണ് 23 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായത്. കോയമ്പത്തൂര്‍  കായംകുളം കെഎസ്ആര്‍ടിസി ബസ്സിലാണ് കഞ്ചാവ് കടത്തിയത്.

Advertisment

ഒഡീഷ കാന്തമല്‍ സ്വദേശികളായ ആനന്ദ്മാലിക് (26) കേദാര്‍ മാലിക് (27) എന്നിവരെയാണ് പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് പത്ത് ലക്ഷം വിലമതിക്കുമെന്ന് എക്സൈസ് സംഘം അറിയിച്ചു.


വാളയാര്‍ എക്സൈസ് ഇന്‍സ്‌പെക്ടര്‍ എ മുരുഗദാസിന്റെ നേതൃത്വത്തില്‍ എക്സൈസ് ഉദ്യോഗസ്ഥരായ ജി പ്രഭ, കെ പി രാജേഷ്, ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.