New Update
/sathyam/media/media_files/2025/02/21/mSzLSO6IEUq23wyE9LvE.jpg)
മലപ്പുറം: മലപ്പുറം എആര്‍ നഗര്‍ തോട്ടശ്ശേരിയറയില്‍ കഞ്ചാവ് വില്‍പ്പനക്കാരനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പുള്ളിപ്പാറ സ്വദേശി റിജീഷിനെയാണ് നാട്ടുകാര്‍ പിടികൂടിയത്. കഞ്ചാവ് വില്‍പ്പനക്കുശേഷം വീട്ടിലേക്ക് വരുന്നതിനിടെയാണ് പ്രദേശവാസികള്‍ റിജേഷിനെ തടഞ്ഞുവച്ച് പൊലീസിന വിവരം അറിയിച്ചത്.
Advertisment
കഞ്ചാവ് ഇടപാട് അവസാനിപ്പിക്കണമെന്ന് പല തവണ നാട്ടുകാര്‍ ആവശ്യപെട്ടെങ്കിലും റിജേഷ് കൂട്ടാക്കിയിരുന്നില്ല. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി ഇയാള്‍ ഓട്ടോറിക്ഷയില്‍ സൂക്ഷിച്ച ഒന്നര കിലോ കഞ്ചാവും കണ്ടെടുത്തു. ഇന്നലെ വൈകിട്ട് റിജീഷിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ ഇന്നാണ് പുറത്തുവന്നത്.