കണ്ണൂരിൽ പക്ഷിയിടിച്ച് വിമാനം തിരിച്ചിറക്കി; യാത്രക്കാർ സുരക്ഷിതർ

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന് തിരിച്ചിറക്കി

New Update
air india

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന് തിരിച്ചിറക്കി. വിമാനത്താവളത്തിലെ ബേയിലേക്ക് മാറ്റിയ വിമാനം വിശദമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കി. വിമാനത്തിന് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

Advertisment

വിമാനത്തിൽ ഏകദേശം 180 യാത്രക്കാർ ഉണ്ടായിരുന്നു. ഇവരെ ഷാർജയിൽ നിന്ന് കണ്ണൂരിലേക്ക് വരുന്ന മറ്റൊരു വിമാനത്തിൽ അബുദാബിയിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

air india
Advertisment