കണ്ണൂര്‍: കണ്ണൂര്‍ കോടല്ലൂരില്‍ മസ്ജിദിലെ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു. കോടല്ലൂര്‍ മുഹയ്ദ്ദൂന്‍ ജുമാമസ്ജിദിലെ ഭണ്ഡാരമാണ് തകര്‍ത്തത്. റമദാന്‍ കാലത്തെ പണം വെള്ളിയാഴ്ച പുറത്തെടുക്കാനിരിക്കെ മോഷണം.
ഇന്ന് പുലര്‍ച്ചെയാണ് ഭണ്ഡാരം തകര്‍ത്ത നിലയില്‍ കണ്ടത്. കഴിഞ്ഞ വര്‍ഷവും കവര്‍ച്ച നടന്നതിനെ തുടര്‍ന്ന് രണ്ട് പൂട്ട് ഘടിപ്പിച്ചിരുന്നു. രണ്ട് പൂട്ടും തകര്‍ത്താണ് മോഷണം.