/sathyam/media/media_files/2f2c8zz9vNleb1XKxL1V.jpg)
മസ്‌കത്ത്: കണ്ണൂരില്‍ നിന്നും മസ്‌കത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ച് ഇന്‍ഡിഗോ വിമാന കമ്പനി. ഏപ്രില്‍ 20 മുതല്‍ സര്‍വീസുകള്‍ തുടങ്ങും. കേരളത്തിലെ മലബാര്‍ മേഖലയെയും ഗള്‍ഫ് രാജ്യത്തെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള വ്യോമ ഗതാഗതം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
പുതിയ റൂട്ടിലൂടെ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളായിരിക്കും ഉണ്ടായിരിക്കുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍. ഇതോടെ, കേരളത്തില്‍ നിന്ന് ഗള്‍ഫ് ലക്ഷ്യസ്ഥാനമുള്ള ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ വിമാനത്താവളമായി കണ്ണൂര്‍ മാറും. കൊച്ചിയില്‍ നിന്നുമാണ് ഇന്‍ഡിഗോയ്ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഗള്‍ഫിലേക്ക് ഉള്ളത്.
ഇന്‍ഡിഗോ വിമാന കമ്പനിയുടെ വിമാന സര്‍വീസുകളിലേക്ക് മസ്‌കത്ത് കൂടി ചേര്‍ക്കപ്പെടുന്നത് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ നാഴികക്കല്ലാണ്. ഇതോടെ ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ക്ക് പ്രധാന കേന്ദ്രമായി കണ്ണൂര്‍ വിമാനത്താവളം മാറും. ഗള്‍ഫ് രാജ്യങ്ങളിലെ 11 വിമാനത്താവളങ്ങളുമായി നിലവില്‍ കണ്ണൂര്‍ വിമാനത്താവളം സര്‍വീസുകള്‍ ബന്ധിപ്പിക്കുന്നുണ്ട്.
അബുദാബി വിമാനത്താവളവുമായാണ് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ ബന്ധിപ്പിക്കുന്നത്. ആഴ്ചയില്‍ 17 വിമാന സര്‍വീസുകളാണ് നടക്കുന്നത്. ഷാര്‍ജ, ദോഹ വിമാനത്താവളങ്ങളുമായി 12 വിമാന സര്‍വീസുകള്‍ കണക്ട് ചെയ്യുന്നുണ്ട്. കൂടാതെ, ദുബായ്, മസ്‌കത്ത് എന്നിവിടങ്ങളിലേക്കും പ്രതിദിനം സര്‍വീസുകള്‍ ബന്ധിപ്പിക്കുന്നുണ്ട്.
ഒമാനില്‍ പ്രവാസികളായിട്ടുള്ള നിരവധി മലയാളികള്‍ക്കാണ് ഇതോടെ ആശ്വാസമാകുന്നത്. ഇന്‍ഡിഗോ സര്‍വീസ് വരുന്നതോടെ ഒമാനിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാകുകയും ചെയ്യും. ഇവിടെ നിന്ന് പറന്നുയരുന്ന യാത്രികരുടെ എണ്ണത്തില്‍ ഓരോ ദിവസവും കാര്യമായ വര്‍ധനയുള്ളതാണ് കൂചുതല്‍ വിമാന കമ്പനികളെ സര്‍വീസിന് പ്രേരിപ്പിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us