ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/oH8CRovMlIHXIvl5qzH0.webp)
കണ്ണൂര്‍: കണ്ണൂര്‍ ന്യൂ മാഹി പെരിങ്ങാടിയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. സ്‌കൂട്ടര്‍ യാത്രികന്റെ അമിതവേഗത ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം.
Advertisment
ഓട്ടോറിക്ഷ ഡ്രൈവറായ പെരിങ്ങാടി സ്വദേശി രാഗേഷിനാണ് മര്‍ദനമേറ്റത്. സ്‌കൂട്ടര്‍ യാത്രക്കാരനായ മുഹമ്മദ് ഷബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോറിക്ഷ തടഞ്ഞ് നിര്‍ത്തിയായിരുന്നു മര്‍ദനം.
കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു രാഗേഷ്. ഓട്ടോറിക്ഷയുടെ ചില്ല് തകര്‍ത്ത് നാശനഷ്ടം ഉണ്ടാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. രാഗേഷിനെ യുവാവ് മര്‍ദിച്ച് റോഡിലേക്ക് തള്ളിയിടുകയും ചെയ്തു. ഇതിനിടയില്‍ രാഗേഷിന്റെ മക്കളടക്കം പേടിച്ച് കരയുന്നുണ്ടായിരുന്നു. മറ്റു യാത്രക്കാരടക്കം ഇടപെട്ടാണ് യുവാവിനെ പിടിച്ചുവെച്ചത്.