കാസര്‍ഗോഡ് സിവില്‍ പൊലീസ് ഓഫീസര്‍ ടാങ്കര്‍ ലോറിയിടിച്ച് മരിച്ചു

കാസര്‍ഗോഡ് ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ച് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കരിവെള്ളൂര്‍ കുതിരുമ്മലിലെ കോട്ടമ്പത്ത് വിനീഷ് (33) ആണ് മരിച്ചത്.

New Update
vinish

കാസര്‍ഗോഡ്: കാസര്‍ഗോഡ് ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ച് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കരിവെള്ളൂര്‍ കുതിരുമ്മലിലെ കോട്ടമ്പത്ത് വിനീഷ് (33) ആണ് മരിച്ചത്.

Advertisment

ഇന്ന് രാവിലെ 8.30നായിരുന്നു സംഭവം. ദേശീയ പാതയില്‍ പടന്നക്കാട് മേല്‍പാലത്തിലാണ് അപകടം ഉണ്ടായ്. കാസര്‍കോട് സ്റ്റേഷനില്‍ നിന്നും അടുത്തിടെയാണ് ഹൊസ്ദുര്‍ഗ് സ്റ്റേഷനിലേക്ക് മാറിയത്.


സാധരണ പോലെ രാവിലെ കരിവെള്ളൂരിലെ വീട്ടില്‍ നിന്നും ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Advertisment