അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് ; കാസര്‍കോട് കുട്‌ലുവില്‍ സ്‌കൂളിന് അവധി പ്രഖ്യാപിച്ചത് വിവാദത്തിലേക്ക്

അയോധ്യയില്‍ നടക്കുന്ന ചടങ്ങിന് കുട്‌ലുവില്‍ പ്രാദേശിക അവധി നല്‍കുന്നതെങ്ങനെയെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.

New Update
katlu school.jpg

കാസര്‍കോട്: അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ദിനമായ ഇന്ന് കാസര്‍കോട് കുട്‌ലുവില്‍ സ്‌കൂളിന് അവധി പ്രഖ്യാപിച്ചത് വിവാദത്തിലേക്ക്. കുട്‌ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്‌കൂളിലാണ് ഹെഡ്മാസ്റ്റര്‍ ചട്ടവിരുദ്ധമായി അവധി നല്‍കിയത്. കാസര്‍കോട് കുട്‌ലുവിലെ ശ്രീ ഗോപാലകൃഷ്ണ ഹൈസ്‌കൂളിന് പ്രാദേശിക അവധിയാണ് ഇന്ന് പ്രഖ്യാപിച്ചിരുന്നത്. ഇതോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂളില്‍ എത്തിയില്ല. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് അവധി നല്‍കുന്നതെന്നാണ് ഡിഇഒയ്ക്ക് നല്‍കിയ അപേക്ഷയില്‍ ഹെഡ്മാസ്റ്റര്‍ വ്യക്തമാക്കിയത്.

Advertisment

അയോധ്യയില്‍ നടക്കുന്ന ചടങ്ങിന് കുട്‌ലുവില്‍ പ്രാദേശിക അവധി നല്‍കുന്നതെങ്ങനെയെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. അവധിക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും അനുവദിച്ചിട്ടില്ലെന്നാണ് ഡിഇഒ ദിനേശന്‍ വിശദീകരിക്കുന്നത്. ചട്ടവിരുദ്ധമായി അവധി നല്‍കിയത് സംബന്ധിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളിന് പ്രാദേശിക അവധി നല്‍കാന്‍ ഹെഡ്മാസ്റ്റര്‍ക്ക് അധികാരമുണ്ടെന്നും പകരം മറ്റൊരു ദിവസം പ്രവര്‍ത്തിക്കുമെന്നുമാണ് സ്‌കൂളുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം.

kasargode
Advertisment