കല്യാണ്‍ ജൂവലേഴ്സിന് 2024 -25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 308 കോടി രൂപ ലാഭം

2024 -25  സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കല്യാണ്‍ ജൂവലേഴ്സിന്റെ ആകെ വിറ്റുവരവ് 11,601 കോടി രുപയായി ഉയര്‍ന്നു.

New Update
kalyan jewllers

തൃശൂര്‍:  2024 -25  സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കല്യാണ്‍ ജൂവലേഴ്സിന്റെ ആകെ വിറ്റുവരവ് 11,601 കോടി രുപയായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം ഇതേ പാദത്തില്‍ അത് 8790 കോടി രൂപ ആയിരുന്നു. 32 ശതമാനമാണ് വളര്‍ച്ച. 

Advertisment

ആദ്യ പകുതിയിലെ  ലാഭം 308 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം അത് 278 കോടി രൂപ ആയിരുന്നു. കമ്പനിയുടെ ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍  വിറ്റുവരവ് 6065 കോടിയാണ്. ലാഭം 130 കോടിയും.

2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കമ്പനിയുടെ ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവ് 9914 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ അത് 7395 കോടി രൂപ ആയിരുന്നു. 34 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

 ആദ്യ പകുതിയില്‍ ഇന്ത്യയില്‍ നിന്നുള്ള  ലാഭം 285 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തില്‍ അത് 254 കോടി രൂപ ആയിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവ് 5227 കോടി രൂപയാണ്. ലാഭം 120 കോടിയും .
 
2025 സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍  കമ്പനിയുടെ ഗള്‍ഫ് മേഖലയില്‍   നിന്നുള്ള വിറ്റുവരവ് 1611  കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ അത് 1329 കോടി  ആയിരുന്നു. 21 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

 ആദ്യ പകുതിയില്‍ ഗള്‍ഫ് മേഖലയില്‍  നിന്നുള്ള  ലാഭം 33  കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം അത് 29  കോടി രൂപ ആയിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിറ്റുവരവ് 800  കോടി രൂപയാണ്. ലാഭം 14 കോടിയും

കമ്പനിയുടെ ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡായ കാന്‍ഡിയര്‍ 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 80 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം  ആദ്യ പകുതിയില്‍ അത് 66 കോടി രൂപയായിരുന്നു. 

ആദ്യ പകുതിയില്‍ കമ്പനി 6 കോടി രൂപ നഷ്ടം രേഖപ്പടുത്തി. കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 4.8 കോടി ആയിരുന്നു. കാന്‍ഡിയറിന്റെ ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദ വിറ്റുവരവ് 41 കോടി രൂപയാണ്. നഷ്ടം 3.8  കോടിരൂപയും.

ഈ കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനം വളരെ സംതൃപ്തി നല്കുന്നതായിരുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു.

Advertisment