/sathyam/media/media_files/5Ee3rULQ21VqRmxIR020.jpg)
ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരാണാധികാരികൂടിയായ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗ്ഗീസ് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. വ്യാഴാഴ്ച്ച രാവിലെ നെഹ്‌റു ഭവന് മുന്നില്‍ നിന്ന് യുഡിഎഫിന്റെ ദേശീയ-സംസ്ഥാന നേതാക്കള്‍ക്കും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്കുമൊപ്പം കാല്‍നടയായി എത്തിയാണ് കെ.സി. വേണുഗോപാല്‍ പത്രിക സമര്‍പ്പിച്ചത്.
പോപ്പറും പടക്കങ്ങളും പൊട്ടിച്ച് ആവേശത്തോടെ പ്രവര്‍ത്തകര്‍ കെസി വേണുഗോപാലിനെ അനുഗമിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല, ജെബി മേത്തര്‍ എംപി, കനയ്യകുമാര്‍, ഡിസിസി പ്രസിഡന്റ് അഡ്വ. ബി. ബാബു പ്രസാദ്, മുന്‍മന്ത്രി കെ.സി. ജോസഫ്, കെപിസിസി രാഷ്ടീയകാര്യസമിതിയംഗങ്ങളായ അഡ്വ.ഷാനിമോള്‍ ഉസ്മാന്‍, അഡ്വ.എം.ലിജു, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എ.എം.നസീര്‍, കെപിസിസി ജനറല്‍ സെക്രട്ടറിയും ജനറൽ കൺവീനറുമായ എ.എ.ഷുക്കൂര്‍, അജയ് തറയിൽ, യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ ഷാജി മോഹൻ, കണ്‍വീനര്‍ അഡ്വ. ബി.രാജശേഖരന്‍,, കെ. പി സി സി ജനറൽ സെക്രട്ടറിമാർ എം. ജെ ജോബ്, കെ.പി ശ്രീകുമാർ, പഴകുളം മധു, നിസ്സാർ,കെപിസിസി സെക്രട്ടറി എസ് ശരത്,കളത്തിൽ വിജയൻ, ഡോ. കെ എസ്സ് മനോജ്, അഡ്വ.വി. ഷുക്കൂർ,സൻജീവ് ഭട്ട്, സുബ്രമണ്യദാസ്, അഡ്വ. സനൽകുമാർ, തോമസ്സ് ജോസഫ്, പി.ജ മാത്യു, അഡ്വ. മനോജ്, അഡ്വ. റിഗോ രാജു, കമാൽ എം മാക്കിയിൽ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us