/sathyam/media/media_files/ezm0ZLwJDraAP2VDAzWz.jpg)
ആലപ്പുഴ: സ്വാതന്ത്ര്യസമരസേനാനിയും അധ്യാപകനും എഴുത്തുകാരസ്വാതന്ത്ര്യസമരസേനാനിയും അധ്യാപകനും എഴുത്തുകാരനുമായ കല്ലേലി രാഘവന്‍ പിള്ളയുനുമായ കല്ലേലി രാഘവന്‍ പിള്ളയുടെ വീട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാല്‍ സന്ദര്‍ശനം നടത്തി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൂടിയായ അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയാണ് കെ.സി വീട്ടില്‍ എത്തിയത്. നിരവധി തലമുറകളെ അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് കൈപിടിച്ച് കയറ്റിയ രാഘവന്‍ പിള്ള ആലപ്പുഴയുടെ ചരിത്രം എഴുതിയ ഗ്രന്ഥകാരന്‍ കൂടിയാണ്.
ആലപ്പുഴയുടെ ഗുരുനാഥന്‍ എന്നറിയപ്പെടുന്ന കല്ലേലില്‍ രാഘവന്‍ പിള്ളയുമായി കെ.സി വേണുഗോപാലിനുള്ള ബന്ധം വാക്കുകള്‍ക്കതീതമാണ്... കെ.സി. ആലപ്പുഴയില്‍ എത്തിയ കാലം മുതലിങ്ങോട്ട് വര്‍ഷങ്ങള്‍ നീണ്ട സൗഹൃദവും സ്‌നേഹവും ഇരുവര്‍ക്കുമുണ്ട്. ജനപ്രതിനിധി എന്ന നിലയില്‍ മാഷിനോടൊപ്പം പല ജനകീയവിഷയങ്ങളിലും ഇടപെടല്‍ നടത്താനും കെ.സിയ്ക്ക് സാധിച്ചു.
വീണ്ടുമൊരിക്കല്‍ കൂടി ആലപ്പുഴയുടെ മണ്ണില്‍ മത്സരിയ്ക്കാന്‍ ഇറങ്ങുമ്പോള്‍ അനുഗ്രഹം തേടിയാണ് തോണ്ടങ്കുളങ്ങരയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ കെ.സി എത്തിയത്. മകള്‍ ഡോക്ടര്‍ ചിത്ര ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ മാഷിനൊപ്പം കെ.സിയെ സ്വീകരിച്ചു. ആലപ്പുഴയുടെ വികസന നേട്ടങ്ങളില്‍ മുഖ്യപങ്കുവഹിച്ച ആളാണ് കെസി എന്ന് രാഘവന്‍ പിള്ള പറഞ്ഞു. ഒരു മകനോടുള്ള വാത്സല്ല്യം എന്നും കെസിയോട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിനധീതമായി എല്ലാവരും ആദരിയ്ക്കുന്ന വ്യക്തിത്വമാണ് മാഷെന്ന് കെ.സി വേണുഗോപാലും പ്രതികരിച്ചു. പ്രചരണത്തിരക്ക് ഉണ്ടായിരുന്നെങ്കിലും മാഷുമൊത്ത് ഏറെ സമയം ചിലവിടാനും കെ.സി. മറന്നില്ല. എല്ലാ വിജയാശംസകളും നേര്‍ന്നുകൊണ്ടാണ് അദ്ദേഹവും കുടുംബവും കെ.സിയെ യാത്രയാക്കിയത്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.എ സാബു, മണ്ഡലം പ്രസിഡന്റ് റഫീഖ്, ഡിസിസി അംഗം ആര്‍. സ്‌കന്ദന്‍ തുടങ്ങിയവര്‍ കെ.സി വേണുഗോപാലിനൊപ്പം ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us