കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ താരലേലം നാളെ അരങ്ങേറും. മുതിര്‍ന്ന ഐ പി എല്‍- രഞ്ജി താരങ്ങള്‍ മുതല്‍, കൗമാര പ്രതിഭകള്‍ വരെയാണ് ലേലപ്പട്ടികയിലുള്ളത്

ലേലനടപടികള്‍ സ്റ്റാര്‍ ത്രീ ചാനലിലൂടെയും ഫാന്‍കോഡ് ആപ്പിലൂടെയും തത്സമയം സംപ്രേഷണം ചെയ്യും. 

New Update
kcl

തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ താരലേലം നാളെ അരങ്ങേറും. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ രാവിലെ 10-നാണ് ലേലം ആരംഭിക്കുക. ലേലനടപടികള്‍ സ്റ്റാര്‍ ത്രീ ചാനലിലൂടെയും ഫാന്‍കോഡ് ആപ്പിലൂടെയും തത്സമയം സംപ്രേഷണം ചെയ്യും. 

Advertisment


മുതിര്‍ന്ന ഐ പി എല്‍- രഞ്ജി താരങ്ങള്‍ മുതല്‍, കൗമാര പ്രതിഭകള്‍ വരെയാണ് ലേലപ്പട്ടികയിലുള്ളത്. കളിക്കളത്തിലെ വീറും വാശിയും തന്ത്രങ്ങളും മറുതന്ത്രങ്ങളും നാടകീയതയുമെല്ലാം ലേലത്തിലും പ്രതീക്ഷിക്കാം.


ആദ്യ സീസണില്‍ കളിക്കാതിരുന്ന സഞ്ജു സാംസണ്‍ പങ്കെടുക്കുന്നുവെന്നതാണ് രണ്ടാം സീസണിന്റെ പ്രധാന പ്രത്യേകത. ഐ പി എല്‍ താരലേലം നിയന്ത്രിച്ചിട്ടുള്ള ചാരു ശര്‍മയാണ് ലേല നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. 

സംവിധായകനും ട്രിവാണ്‍ഡ്രം റോയല്‍സ് ടീമിന്റെ സഹ ഉടമയുമായ പ്രിയദര്‍ശന്‍, ജോസ് പട്ടാര, ഏരീസ് കൊല്ലം സെയിലേഴ്സ് ടീമുടമ സോഹന്‍ റോയ് എന്നിവര്‍ താരലേലത്തില്‍ പങ്കെടുക്കുന്നവരില്‍ പ്രമുഖരാണ്. വൈകിട്ട് ആറിനാണ് ലേലനടപടികള്‍ അവസാനിക്കുക.

 

Advertisment