ഇത്തവണത്തെ അമ്പിയാ മുർസലുകളുടെ പേരിലുള്ള ആണ്ടുനേർച്ച ലോകസമാധാനത്തിനും വിദ്വേഷ - ഭീകര വിരുദ്ധതയ്ക്കും വേണ്ടിയുള്ള പ്രാർത്ഥനകൾ കൊണ്ട് കാലികപ്രസക്തമാകും

New Update
85

പൊന്നാനി:   ഉസ്താദ് കെ എം ഖാസിം കോയ ഉസ്താദിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ കുടുംബം വർഷം തോറും ഭക്തിപൂർവ്വം നടത്തിവരാറുള്ള  അമ്പിയാ മുർസലീങ്ങളുടെ  നേർച്ച,  അസ്ഹാബ്  ആൽബദ്രീങ്ങളുടെ റാത്തീബ് എന്നിവ ബുധനാഴ്ച അരങ്ങേറും.    പൊന്നാനി സൗത്തിൽ  മസ്ജിദ് മുസ്സമ്മിൽ ഇജാബിൽ വെച്ച് നടക്കുന്ന ആണ്ട്നേർച്ച രാവിലെ പത്ത് മണിയ്ക്ക് ആരംഭിച്ച് രാത്രി വൈകും വരെ നീണ്ടുനിൽക്കും.

Advertisment

ഈ വർഷത്തെ അമ്പിയാ മുർസലുകളുടെ പേരിലുള്ള  നേർച്ച കാലിക പ്രശ്നങ്ങളിലുള്ള പ്രാർത്ഥന, പ്രഭാഷണം, വിചിന്തനം എന്നിവ കൊണ്ട് ശ്രദ്ധേയമാകുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ വിവരിച്ചു.   ഇതിൽ പ്രധാനം  ലോക സമാധാനം,  നമ്മുടെ രാജ്യത്തിലടക്കം അരങ്ങേറുന്ന  ഭീകര - വിദ്വേഷ  സംഘടനകളുടെ  കലാപനീക്കങ്ങൾ, വിശുദ്ധ ഖുർആനിന് നേരെയും  ബൈത്തുൽ മുഖദാസിന് നേരെയും നടക്കുന്ന വിദ്വേഷ നീക്കങ്ങൾ  എന്നിവ കാലിക സംഭവങ്ങളിൽ പ്രധാനപ്പെട്ടവയാണ്.   

പൊന്നാനി പ്രദേശത്തെ കടലിന്റെ മക്കൾ അനുഭവിക്കുന്ന ദുരിതങ്ങൾ, മയക്കുമരുന്നും മത രാഹിത്യവും ഉണ്ടാക്കുന്ന  ഭീഷണികൾ എന്നിവയും  ആണ്ട്നേർച്ചയുടെ പരിപാടികളിൽ പ്രത്യേകം  വിഷയമാകും.    ഇവയല്ലാം പ്രപഞ്ച നാഥന്റെ തിരുമുമ്പിൽ  സങ്കടത്തോടെ ഏറ്റുചൊല്ലി പരിഹാരത്തിന്  പ്രവർത്തിക്കുമെന്നും  സംഘാടകർ  വിവരിച്ചു.   അക്രമികളല്ല കാര്യങ്ങൾ തീരുമാനിക്കുകയെന്നും  എല്ലാം  സർവ്വശക്തന്റെ  തീരുമാനമാണെന്നും  അവർ  ആവർത്തിച്ചു.

കോയ ഉസ്താദ് കാപ്പാട്  ഹുബ്ബ്‌ റസൂൽ കീർത്തനങ്ങൾ നടക്കും.2000ത്തിൽ പരം കുടുംബങ്ങൾക്ക് അരി ക്വിറ്റ് വിതരണം നടക്കും.

ദുആ മജ്‌ലിസിന്  ശൈഖുനാ സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ  മുസ്ലിയാർ നേതൃത്വം നൽകും .  മുൻമന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി  ഉൽഘാടനം ചെയ്യും.  നോർക്ക വൈസ് ചെയർമാൻ പി ശ്രീ രാമകൃഷ്ണൻ,  സ്ഥലം നിയമസഭാ സാമാജികൻ പി  നന്ദകുമാർ, മുൻമന്ത്രി ഡോ.  കെ ടി  ജലീൽ എം എൽ എ,  മുൻ രാജ്യസഭാ അംഗം സി. ഹരിദാസ്,  മുൻസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം,  പൊന്നാനി മഖ്‌ദൂം  എം പി സയ്യിദ് മുത്ത് കോയ തങ്ങൾ, സയ്യിദ് മുഹമ്മദ്‌ തങ്ങൾ,  മർഹൂം സയ്യിദ് സൈനുൽ ആബിദീൻ  ബാഫഖി തങ്ങളുടെ മകൻ സയ്യിദ് സഹലു തങ്ങൾ,  സയ്യിദ് സീതി കോയ തങ്ങൾ, കെ എം യൂസഫ് ബാഖവി, അഷ്‌റഫ്‌ ബാഖവി അയിരൂർ മുതലായ സമുന്നതരും പൊതുജനങ്ങൾക്കൊപ്പം ആണ്ട് പരിപാടികളിൽ പങ്കാളികളാകും.

പത്ര സമ്മേളനത്തിൽ കെ. എം.മുഹമ്മദ്‌ ഖാസിം കോയ, വി. സയ്യിദ് മുഹമ്മദ്‌ തങ്ങൾ,സയ്യിദ് സീതി കോയ തങ്ങൾ,കെ.എം. ഹാജി  അബ്ദുൽ റസാഖ്,കെ. എം. ഇബ്രാഹിം ഹാജി.  ഹാജി കെ. എം.മുഹമ്മദ്‌ ഫൈസൽ റഹ്‌മാൻ, കെ. ഫസൽ ഉസ്താദ്  എന്നിവർ സംബന്ധിച്ചു.

Advertisment