New Update
/sathyam/media/post_banners/n2ZsJjltQhkWbnfNyTbP.jpg)
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഒക്ടോബറിൽ നടക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ/ പി. ജി. ഡിപ്ലോമ പരീക്ഷകളുടെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രോജക്ട് ഉൾപ്പെടെ എല്ലാ കോഴ്സുകളുടെ ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുളള അവസാന തീയതി ഓഗസ്റ്റ് 18 ആയിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
Advertisment
രജിസ്ട്രേഷനിൽ തെറ്റ് സംഭവിച്ചാൽ ഓഗസ്റ്റ് 21 വരെ തിരുത്താനുളള അവസരമുണ്ടായിരിക്കും. കോഴ്സ് രജിസ്ട്രേഷൻ നടത്തിയതിന്റെ ഹാർഡ് കോപ്പി ഓഗസ്റ്റ് 22ന് മുമ്പായി സർവ്വകലാശാലയിൽ സമർപ്പിക്കണം. കോഴ്സ് രജിസ്ട്രേഷൻ കൃത്യസമയത്ത് നടത്താത്ത വിദ്യാർത്ഥികൾക്ക് പരീക്ഷ രജിസ്ട്രേഷൻ നടത്താനോ പരീക്ഷ എഴുതുന്നതിനോ അനുവദിക്കുന്നതല്ല, സർവ്വകലാശാല അറിയിച്ചു.