സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളില്‍ രോഗികളോ കൂട്ടിരിപ്പുകാരോ ഇല്ലെന്ന് ഉറപ്പാക്കണം. 14 ജില്ലകളിലെയും ആശുപത്രികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം.

New Update
KOTTAYAM MEDICAL COLLEGE

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ആശുപത്രി കെട്ടിടങ്ങളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന നടത്തണമെന്നാണ് നിര്‍ദ്ദേശം.

Advertisment


ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളില്‍ രോഗികളോ കൂട്ടിരിപ്പുകാരോ ഇല്ലെന്ന് ഉറപ്പാക്കണം. 14 ജില്ലകളിലെയും ആശുപത്രികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. നാളെ 14 ജില്ലകളുടെയും ആശുപത്രികളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നല്‍കാനാണ് നിര്‍ദ്ദേശം. തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

 

Advertisment