ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
/sathyam/media/media_files/2024/12/09/tJBUNv6QfOOTwucz4I1R.jpg)
സുല്‍ത്താന്‍ബത്തേരി: കേരള ലോട്ടറി ടിക്കറ്റുകള്‍ വന്‍തോതില്‍ കര്‍ണാടകയിലേക്ക് കടത്തി വില്‍പ്പന നടത്തിയ മലയാളി യുവാവ് പിടിയിലായി.
Advertisment
വന്‍തോതില്‍ ലോട്ടറി ടിക്കറ്റുകള്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുകയും ഇവ വില്‍പ്പന നടത്തി വന്‍ലാഭം നേടുകയും ചെയ്യുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
സഹാബുദ്ധീന്‍ എന്നയാളാണ് അനധികൃതമായി ലോട്ടറി ടിക്കറ്റുകള്‍ കര്‍ണാടകയിലേക്ക് കടത്തവേ അതിര്‍ത്തി ചെക്‌പോസ്റ്റായ മദ്ദൂറില്‍ പൊലീസിന്റെ പിടിയിലായത്. 2,24,340 രൂപ വില വരുന്ന 4,978 കേരള ലോട്ടറിയും 12,340 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. ഗുണ്ടല്‍പേട്ടിലെത്തിച്ച് വില്‍ക്കാനായിരുന്നു ലോട്ടറി കടത്തിയതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.