/sathyam/media/media_files/Q0UQHvansfJx8uL5arsR.jpeg)
പന്താവൂർ (പൊന്നാനി): അവധിക്കാല വിമാന ടിക്കറ്റ് കൊളള പിടിച്ചു കെട്ടാൻ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ ഇടപെടുക, പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കുക, പ്രവാസികൾക്കുളള പുനരധിവാസ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കാൻ ത്രിതല പഞ്ചായത്ത് തലത്തിൽ സംവിധാനമൊരുക്കുക തുടങ്ങിയ പ്രവാസികളുടെ സുപ്രധാന ആവശ്യങ്ങളിലേയ്ക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി സി ഡബ്ള്യു എഫ്) അധികാരികളുടെ ശ്രദ്ധ ക്ഷണിച്ചു. പന്താവൂർ ക്രിയേറ്റീവ് ബിസിനസ്സ് ഹിൽസ് കൺവെൻഷൻ സെന്ററിൽ അരങ്ങേറിയ പി സി ഡബ്ലിയു എഫ് പ്രവാസി സംഗമത്തിലാണ് ഇത്തരം ആവശ്യങ്ങൾ ഉയർത്തിക്കാട്ടിയത്. സംഗമം പി. നന്ദകുമാർ എം. എല്‍.എ.ഉദ്ഘാടനം ചെയ്തു.
ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ഷഹീർ മുഖ്യാതിഥിയായിരുന്നു.
സി.എസ്. പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. അഷ്റഫ് ദിലാറ അധ്യക്ഷത വഹിച്ചു. താലൂക്കിലെ പ്രവാസി വ്യവസായികളായ അബൂബക്കർ മടപ്പാട്ട്, സി.കെ.മുഹമ്മദ് ഹാജി ബിയ്യം, പി. കെ. അബ്ദുൽ സത്താർ, ബബിത ഷാജി, ഹിഫ്സു റഹ്മാൻ എന്നിവർക്ക് പി .സി . ഡബ്ല്യു. എഫ്. "പ്രവാസി ബിസിനസ് എക്സലൻസി അവാർഡ്", തെരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് മുൻ പ്രവാസികൾക്ക് " പൊൻപ്രവാസി ശ്രേഷ്ഠ പുരസ്കാരം" എന്നിവയും ചടങ്ങിൽ വെച്ച് സമ്മാനിച്ചു.
/sathyam/media/media_files/7yTl8PyBL3lCWk1BBnm8.jpeg)
അബ്ദു . കെ ആലങ്കോട്, അബ്ദുൽ ഖാദർ ടി തവനൂർ, അബ്ദുൽ മജീദ് കല്ലിങ്ങൽ പെരുമ്പടപ്പ്, എ എം സാലിഹ് പൊന്നാനി, ഹനീഫ് ഹാജി വെളിയങ്കോട്, അബൂബക്കർ ഹാജി മാറഞ്ചേരി, മുഹമ്മദ് കുട്ടി എടപ്പാൾ, മുസ്തഫ പി പി കാലടി, അബ്ദുട്ടി പി എം പൊന്നാനി, പ്രദീപ് ഉണ്ണി നന്നമുക്ക്, എ അബ്ദുൽ റഷീദ് വട്ടംകുളം എന്നിവരാണ് "പൊൻപ്രവാസി ശ്രേഷ്ഠ പുരസ്‌കാരം" ജേതാക്കൾ. ദീർഘ കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ എത്തിയ ശേഷവും ജീവ കാരുണ്യ - സാമൂഹ്യ സേവന രംഗത്ത് കർമ്മനിരതരാണ് ഇവരെല്ലാം.
സ്വാശ്രയ കമ്പനി നിക്ഷേപകർക്ക് ഷെയർ സർട്ടിഫിക്കറ്റും സ്വാശ്രയ തൊഴിൽ സംരംഭത്തിന്റെ ഭാഗമായുളള സൗജന്യ ടൈലറിംഗ് പഠനം പൂര്‍ത്തിയാക്കിയവർക്കുള്ള ടൈലറിംഗ് സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, ഏട്ടൻ ശുകപുരം, അടാട്ട് വാസുദേവൻ മാസ്റ്റർ,ടി.മുനീറ, അബ്ദുല്ലതീഫ് കളക്കര, ഇ. പി. രാജീവ്, ലത ടീച്ചർ, പ്രണവം പ്രസാദ്, അഷ്റഫ് നെയ്തല്ലൂർ തുടങ്ങിയവർ സംബന്ധിച്ചു. കുട്ടികളുടെ കലാപരിപാടികൾ, സ്വാശ്രയ ഭക്ഷ്യോല്‍പന്ന മേള തുടങ്ങിയ പരിപാടികളും നടന്നു.ഹനീഫ മാളിയേക്കൽ സ്വാഗതവും സുബൈർ ടി .വി .നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us