ഏക സിവിൽ നിയമം നടപ്പാക്കാൻ കേന്ദ്രം ശ്രമികുന്നത് രാജ്യത്ത് വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും സാഹചര്യം സൃഷ്ടിക്കാൻ: പി.കെ.രാജൻ മാസ്റ്റർ

New Update
ncp

ആലത്തൂർ: നൂറു കണക്കിന് സിവിൽ നിയമങ്ങൾ നിലനില്ക്കുന്ന ഇന്ത്യയിൽ ഏക സിവിൽ നിയമം നടപ്പാക്കാൻ കേന്ദ്രം ശ്രമികുന്നത് രാജ്യത്ത് വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും സാഹചര്യം സൃഷ്ടിക്കുക എന്ന ദുഷ്ടലാക്കോടെയാണെന്ന് എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.രാജൻ മാസ്റ്റർ പറഞ്ഞു. എൻ.സി.പി ആലത്തൂർ ലോകസഭാ മണ്ഡലം തല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

ആർ.എസ്.എസിൻ്റെ വരുതിയിലുള്ള ഒരു ഭരണം ഉണ്ടാക്കാനും 2024 ലെ തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ തുടർ ഭരണം ലഭിക്കാനും ഏറ്റവും ഭീഭൽത്സമായ രീതിയിലുള്ള പ്രവർത്തനങ്ങളാണ് സംഘ പരിവാർ നടത്തുന്നത്. രാജ്യം എല്ലാ നിലയിലും അതിശക്തമായ നിലയിലേക്ക് തരംതാഴ്ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  യോഗത്തിൽ എൻ.സി.പി പാലക്കാട് ജില്ലാ പ്രസിഡണ്ട് എ. രാമസ്വാമി അധ്യക്ഷത വഹിച്ചു.  സംസ്ഥാന ജനറൽ സെക്രട്ടറി ഏ.വി. വല്ലഭൻ, എൻ.എം.സി അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.പത്മിനി ടീച്ചർ, എക്സിക്യൂട്ടീവ് അംഗം ഓട്ടൂർ ഉണ്ണികൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് റാഫി, എസ്. ബഷീർ സ്വാഗതവും റെജി ഉള്ളെരിക്കൽ നന്ദിയും പറഞ്ഞു.

തൃശൂർ ജില്ലാ വൈസ് പ്രസിഡണ്ട് സി.വി.ബേബി, ജില്ലാ സെക്രട്ടറി ടി.ജി. സുന്ദർലാൽ, പാലക്കാട് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ മോഹൻ ഐസക്, ഷനിൽ മന്ദിരാട്, ജില്ലാ സെക്രട്ടറിമാരായ റെജി ഉള്ളെരിക്കൽ, കെ.എസ് രാജഗോപാൽ, ജില്ലാ ട്രഷറർ കെച്ചിലു, ആർ.പാർവ്വതി, എൻ.സി.പി ബ്ലോക്ക് പ്രസിഡണ്ട്മാരായ എസ്. ബഷീർ (ആലത്തൂർ), ഉണ്ണികൃഷ്ണൻ (നെൻമാറ), എം.നിധിൻ (തരൂർ) പ്രശാന്ത് കോക്കൂരി (വടക്കാഞ്ചേരി) തച്ചൂർ സുരേഷ് (ചേലക്കര), എം.എം. അബ്ദുൾ ജലീൽ (കുന്നംകുളം) എൻ.എം.സി സംസ്ഥാന കമ്മിറ്റി അംഗം പാർവ്വതി എന്നിവർ പങ്കെടുത്തു.

ആലത്തൂർ ലോകസഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി എം.പത്മിനി (ചെയർമാൻ), അഡ്വ.മുഹമ്മദ് റാഫി, ഇ.എ ദിനമണി, അഡ്വ.കൃഷ്ണനാഥ്, സി.വി.ബേബി, സഞ്ജീവ് (വൈസ് ചെയർമാൻമാർ), ഷെനിൽ മന്ദീരാട് (ജനറൽ കൺവീനർ), മനോജ് കടമ്പാട്ട്, ടി.ജി. സുന്ദർലാൽ, എ.എൽ.ജെയ്ക്കബ്ബ്, സി.കെ.ബാലകൃഷ്ണൻ, കെ.എസ്.രാജഗോപാലൻ,  ആർ.ബാലസുബ്രഹ്മണ്യൻ (കൺവീനർമാർ), റെജി ഉള്ളെരിക്കൽ (ട്രഷറർ), എന്നിവരെ തെരഞ്ഞെടുത്തു.

ഫോട്ടോ: എൻ.സി.പി ആലത്തൂർ ലോകസഭാ മണ്ഡലം തല പ്രവർത്തക കൺവെൻഷൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

Advertisment