അന്നം നൽകുന്ന കർഷകനാകാൻ ആർക്കും താൽപര്യമില്ല: വൈദ്യുതി മന്ത്രി .കെ. കൃഷ്ണൻകുട്ടി

New Update
palakkd

പാലക്കാട്: നിങ്ങൾക്ക് ആരാ വാ നാ ണ് ആഗ്രഹമെന്ന് ചോദിച്ചാൽ ഡോക്ടറും, എഞ്ചിനിയറും, കളക്ടറുമൊക്കെയാവാനാണ് താൽപര്യമെന്നാണ് കുട്ടികൾപറയുക. എന്നാൽ സമൂഹത്തിന് അന്നം നൽകുന്ന കർഷകനാവാൻ കുട്ടികൾ ആരും തന്നെ ആഗ്രഹിക്കുന്നില്ലെന്ന് വൈദ്യൂതി മന്ത്രി കെ.കൃഷ്ണൻകുട്ടി. ആൾ ഇന്ത്യ വീരശൈവ സഭ സംസ്ഥാന പ്രതിനിധി സമ്മേളനവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങായ "പ്രതിഭാ പുരസ്കാരം 2023 "ഉം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

Advertisment

പോഷകാഹാരക്കുറവുമൂലo ദിനംപ്രതി രണ്ടായിരത്തി നാനൂറിലധികം കുട്ടികളാണ് ഇന്ത്യയിൽ മരിച്ചു കൊണ്ടിരിക്കുന്നത്. പപ്പട നിർമ്മാണം, മുറുക്കു നിർമ്മാണം തുടങ്ങി വീടുകളിൽ ചെയ്യുന്ന ചെറുകിട സംരംഭങ്ങളെല്ലാം ഇപ്പോൾ കോർപ്പറേറ്റുകൾ തുടങ്ങിയതുകൊണ്ട് ചെറുകിട സംരംഭകരെല്ലാം പൂട്ടി വീട്ടിലിരിക്കേണ്ട അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.ഗവ.മോയൻ എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഓൾ ഇന്ത്യ വീരശൈവ സഭ ജില്ലാ പ്രസിഡൻ്റ് സുബ്രമണ്യൻ വല്ലങ്ങിഅദ്ധ്യക്ഷനായി.

palakd

നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ മുതിർന്ന അംഗങ്ങളെ ആദരിച്ചു.ഷാഫി പറമ്പിൽ എം എൽ എ ,വിദ്യാർത്ഥികളെ മൊ മാൻ്റോയും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു.സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗോകുൽദാസ് ആമുഖ പ്രഭാഷണം നടത്തി.സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റ് രവി മുടപ്പല്ലൂർ സംഘടനാ വിശദീകരണം നടത്തി.കെ.ആർ.ഗോപിനാഥ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.രമേഷ് ബാബു കഞ്ചിക്കോട്, പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് എം.ആർ.വേണു നാഥ്, സെക്രട്ടറി വേണു കണ്ണങ്കര, പാലക്കാട് ജില്ലാ സെക്രട്ടറി മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.

Advertisment