/sathyam/media/media_files/rCHIP566cRlTs79QStcN.jpeg)
പാലക്കാട്: ജൈവ മാലിന്യ സംസ്ക്കരണത്തിലെ കാര്യക്ഷമത നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ ഉറപ്പു വരുത്തുന്ന ഓർഗാനിക് കമ്പോസ്റ്റിങ്ങ് ബിന്നിന്റെ വിപുലമായ പരിചയപ്പെടുത്തലിന് ജില്ലയിൽ തുടക്കമായി. അഗ്രോ ഫ്ളെയിം ഇൻസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ശുചിത്വ മിഷൻ ഓഫീസിൽ ഇതിന്റെ പരിചയപ്പെടുത്തൽ നടത്തി. ബയോബിൻ, ബക്കറ്റ് എന്നിവയിൽ പറയപ്പെടുന്ന ന്യൂനതകൾ പൂർണ്ണമായും പരിഹരിച്ചു കൊണ്ട് രൂപപ്പെടുത്തിയിട്ടുള്ള ഓർഗാനിക് കമ്പോസ്റ്റിങ്ങ് ബിന്നിന്റെ പ്രയോജനം പൂർണ്ണമായും തദ്ദേശസ്ഥാപനങ്ങൾ മുഖേന തീർത്തും സൗജന്യമായും ജനങ്ങൾക്ക് ലഭിക്കും വിധവുമാണ് ഇതിന്റെ വിതരണത്തിനായുള്ള കർമ്മ രേഖ തയ്യാറാക്കിയിട്ടുള്ളത്.
ബിന്നിന്റെ ശരിയായ ഉപയോഗത്തിനായി ഹരിത കർമ്മ സേന മുഖേന ബഹുജന വിദ്യഭ്യാസം ഉറപ്പു വരുത്തുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത. ബിന്നിന്റെ വിതരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾ വകയിരുത്തുന്ന 90 ശതമാനം തുകയോടൊപ്പം ഗുണഭോക്തൃ വിഹിതമായ പത്ത് ശതമാനം കമ്പനി സി. എസ്.ആർ. ഫണ്ടിലൂടെ സ്വയം വഹിക്കുന്നതോടൊപ്പം വീടുകൾക്ക് നൽകുന്ന ബിന്നിൽ ശരിയായ ഉപയോഗത്തിലൂടെ ഗാർഹിക മാലിന്യം 60 ദിവസം കഴിയുമ്പോഴത്തേക്കും ഉപയോഗക്ഷമമായ വളമാക്കി മാറ്റൽ വീട്ടുകാർ ഹൃദ്യസ്ഥമാക്കുന്നത് ഹരിത കർമ്മ സേന മുഖേന ഉറപ്പ് വരുത്തുകയും ചെയ്യും.
ഇതിനായി ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഇൻസെന്റീവ് നൽകുന്നതിനും വ്യവസ്ഥയുണ്ട് എന്നതും ഈ കമ്പനിയുടെ ഓർഗാനിക് ബിൻ വിതരണ പദ്ധതിയുടെ മറ്റൊരു സവിശേഷതയാണ്. പുഴുവുണ്ടാകാൻ സാധ്യത വിരളമാണെന്നതും പരിപാലനത്തിലെ പിഴവ് മൂലം ഇനി ചെറിയ തോതിൽ പുഴുവുണ്ടായാലും അത് പുറത്ത് പോകില്ല, ലീക്ക് ഉണ്ടാവില്ല, ദുർഗന്ധം ഉണ്ടാവില്ല എന്ന ഒട്ടേറെ സവിശേഷത ശുചിത്വ മിഷൻ അംഗീകാരം നൽകിയ ഈ ഓർഗാനിക് ബിന്നിനുണ്ട്. ഇ നോക്കുലം വളരെ കുറച്ച് മതി എന്ന് മാത്രമല്ല, ബിന്നിലെ ഈർപ്പം കുറയ്ക്കാൻ ഉണങ്ങിയ ഇലകൾ പൊടിച്ചതും പേപ്പർ കഷണങ്ങളും കച്ചിപ്പൊടി, ചാണകപ്പൊടി തുടങ്ങിയവയും വിതറിയാൽ മതി എന്ന സവിശേഷതയുമുണ്ട്. മനുഷ്യനും എല്ലാ ജീവജാലങ്ങൾക്കും ഹാനികരമാകുന്ന ഹരിത ഗൃഹ വാതകങ്ങൾ കുറയ്ക്കാൻ ഈ ബിന്നിന്റെ സാങ്കേതിക വിദ്യ സഹായമായിട്ടുണ്ട്.
തിരുവനന്തപുരത്തെ എൻജിനിയറിങ്ങ് കോളേജിലെ എം.ടെക് . എൻവയർമെന്റൽ എൻജിനിയറിങ്ങ് വിഭാഗമാണ് ഏറെ നാളുകൾ ഗവേഷണപരമായി ഈ ബിന്നിന്റെ പ്രവർത്തനം പഠിച്ച് ശാസ്ത്രീയമായി വിശകലനം ചെയ് ത് . ഇത് പ്രകാരമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശുചിത്വ മിഷൻ ഈ ബിന്നി ന് അംഗീകാരം നൽകിയിട്ടുള്ളത്. മൈക്രോ ബയോളജിയുടെ അസോസിയേറ്റ് പ്രൊഫസറുടെ നേതൃത്വത്തിലാണ് ഇതിന്റെ വിശകലനം നടന്നത്.. ബിന്നിന്റെ പ്രവർത്തനം മൂലം ജൈവ മാലിന്യം വളമായി മാറുന്നത് സസൂക്ഷ്മം വിലയിരുത്തപ്പെട്ടു.
മണ്ണൂത്തി സർവ്വകലാശാലയിലും തിരുവനന്തപുരം സി.ടി.സി.ആർ.എ.. യിലും നടന്ന വളം പരിശോധനയിലും മികച്ച റിസൽട്ടാണ് ലഭിച്ചത്. ജില്ലാ ശുചിത്വ മിഷൻ ഓഫീസിൽ നടന്ന പരിചയപ്പെടു ത്തലിൽ ജില്ലാ കോ.. ഓർഡിനേറ്റർ ടി.ജി. അഭിജിത്ത്, അസിസ്റ്റന്റ് കോ... ഓർഡിനേറ്റർമാർ , ഇതര ഉദ്യോഗസ്ഥർ, റിസോഴ്സ് പേഴ്സൺ പി.വി. സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു. അഗ്രോ ഫ്ലെയിം ഇൻഡസ്ട്രീസ് ഡയറക്ടർ ശശീന്ദ്ര കുറുപ്പ് ,ചീഫ് പ്രോഗ്രാം ഓഫീസർ സുജൻ ചാത്തന്നൂർ തുടങ്ങിയവർ ഉപകരണ പരിചയപ്പെടുത്തൽ നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us