കേരളത്തിന്റെ നടക്കാവ് മോഡല്‍ ജമ്മു കശ്മീരിലേക്കും: പൊതുവിദ്യഭ്യാസ പരിഷ്‌കരണവുമായി ഫൈസല്‍ ആന്റ് ശബാന ഫൗണ്ടേഷന്‍

New Update
Faizal  Shabana Foundation Expands Kerala’s Nadakkavu Model to Transform Public Education in Jammu  Kashmir

കൊച്ചി: സമഗ്ര പൊതുവിദ്യാഭ്യാസ നവീകരണത്തിന്റെ ഭാഗമായ കേരളത്തിലെ നടക്കാവ് സ്‌കൂള്‍ മോഡല്‍ ജമ്മു കശ്മീരിലേക്കും വ്യാപിപ്പിച്ച് ഫൈസല്‍ ആന്റ് ഷബാന ഫൗണ്ടേഷന്‍. ഇതിന്റെ ഭാഗമായി ശ്രീനഗറിലെ കൊത്തിബാഗ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കെഇഎഫ് ഹോള്‍ഡിങ്സ് ചെയര്‍മാനും ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ സ്ഥാപകരായ ഫൈസല്‍ കൊട്ടിക്കോളനും ഷബാന ഫൈസലും ചേര്‍ന്ന് നിര്‍വഹിച്ചു. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്ഹ മുഖ്യാതിഥിയായി. സ്‌കൂളില്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളുടെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിച്ചു.

Advertisment

ചടങ്ങില്‍ ജമ്മു കശ്മീര്‍ സ്‌കൂള്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍.എന്‍. ശര്‍മവിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. അമന്‍ പുരിമുന്‍ ഐ.എഫ്.എസ്. ഉദ്യോഗസ്ഥന്‍ സഞ്ജയ് സുധീര്‍ഷറഫ് ഗ്രൂപ്പിന്റേയും (യുഎഇ) യു.ഐ.ബി.സി-യു.സിയുടേയും വൈസ് ചെയര്‍മാനായ മുന്‍ മേജര്‍ ജനറല്‍ ഷറഫുദ്ദീന്‍ ഷറഫ്കശ്മീര്‍ സ്‌കൂള്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ജി.എന്‍. ഇട്ടൂയുഎഇ ഇന്ത്യ ബിസിനസ് കൗണ്‍സില്‍- യുഎഇ ചാപ്പ്റ്ററിന്റെ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുതിയ ബ്ലോക്കില്‍ ആധുനിക ക്ലാസ് മുറികള്‍ഉന്നത റോബോട്ടിക്‌സ്എസ്റ്റിഇഎം ലബോറട്ടറികള്‍സുസ്ഥിര അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ നടക്കാവ് മോഡല്‍ ജമ്മു കശ്മീരിലേക്കും വ്യാപിപ്പിക്കുന്നതിന്റെ തുടക്കമാണ് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ നടപ്പാക്കിയ ഈ പദ്ധതി. കോഴിക്കോട് നടപ്പാക്കിയ നടക്കാവ് സ്‌കൂള്‍ പുനര്‍നിര്‍മാണ പദ്ധതി പ്രിസം- പ്രമോട്ടിങ് റീജനല്‍ സ്‌കൂള്‍സ് ടു ഇന്റര്‍നാഷനല്‍ സ്റ്റാന്‍ഡേര്‍ഡ്സ് ത്രൂ മള്‍ട്ടിപ്പിള്‍ ഇന്റര്‍വെന്‍ഷന്‍ ഇതിനകം തന്നെ കേരളത്തിലെ 977ത്തിലധികം സ്‌കൂളുകള്‍ക്ക്  പ്രചോദനമാകുകയും സംസ്ഥാനതലത്തില്‍ സര്‍ക്കാര്‍ വിപുലീകരിച്ചു. 120 വര്‍ഷം പഴക്കമുള്ള സ്‌കൂളാണ് നടക്കാവില്‍ ഇത്തരത്തില്‍ മാറ്റിയെടുത്തത്. 

ജമ്മു കശ്മീരിലെ പൊതു വിദ്യാഭ്യാസ രംഗത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ സ്ഥാപകരായ ഫൈസല്‍ കൊട്ടിക്കോളനെയും ഷബാന ഫൈസലിനെയും ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ അഭിനന്ദിച്ചു.

ചടങ്ങില്‍ യുഎഇ ഇന്ത്യ ബിസിനസ് കൗണ്‍സില്‍ (യുഎഇ ചാപ്റ്റര്‍) 'ബ്രിഡ്ജിംഗ് ഹൊറൈസണ്‍സ്: യുഎഇ-ഇന്ത്യ പാര്‍ട്ട്ണര്‍ഷിപ്പ് ആന്റ് ഫ്യൂച്ചര്‍ ഓഫ് എഡ്യുക്കേഷന്‍ ലെഡ് ഡവലപ്‌മെന്റ്എന്ന ഗവേഷണ പ്രബന്ധവും പ്രകാശനം ചെയ്തു.

Advertisment