ടെക് പാര്‍ക്കുകളില്‍ ഇന്റര്‍നെറ്റ് സൗകര്യമൊരുക്കാൻ കെഫോൺ

New Update
kfone

തിരുവനന്തപുരം: കേരളത്തിലെ പ്രധാന ടെക് പാര്‍ക്കുകളായ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിൽ ഹൈസ്പീഡ് ഇന്റർനെറ്റ് നൽകുന്നതിനായി കെഫോൺ പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങി. ആദ്യഘട്ട നടപടിയുടെ ഭാഗമായി ടെക് പാർക്ക് അധികൃതരുമായി ചര്‍ച്ചകളും സാങ്കേതിക വിവരങ്ങളുടെ വിശദീകരണവും നടത്തി.

Advertisment

പദ്ധതി നടപ്പിലാകുന്നതോടെ കേരളത്തിലെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുന്നതിനോടൊപ്പം ടെക് പാര്‍ക്കുകളിലെ കമ്പനികൾക്ക് 99.5% അപ്പ് ടൈം, സ്ഥിരത ,  ഹൈ സ്പീഡ് എന്നിവയോടുകൂടി സുരക്ഷിതമായ ഇന്റര്നെറ് കണക്റ്റിവിറ്റി ലഭ്യമാകും. ഇതിലൂടെ ഡാറ്റാ - ഇൻറ്റൻസീവ് പ്രോസസ്സുകൾ, വീഡിയോ കോൺഫറൻസിംഗ്, മറ്റ് പ്രധാന ഡിജിറ്റൽ സേവനങ്ങൾ എന്നിവ കൂടുതൽ എളുപ്പത്തിൽ സാധ്യമാകും.  . 

കേരളത്തിലെ ടെക് പാര്‍ക്കുകള്‍ക്ക് മികച്ച ഇന്റർനെറ്റ് സൗകര്യം ലഭിക്കുന്നത് സംസ്ഥാനത്തിന്റെ ഐ.ടി മേഖലയുടെ വളർച്ചയ്ക്ക് വലിയ പിന്തുണ നൽകും. മാത്രമല്ല വിപണിയിലെ മറ്റ് സ്വകാര്യ ഇന്റര്‍നെറ്റ് സേവനദാതാക്കളോട് കിടപിടിക്കുന്ന തരത്തിലാണ് കെഫോൺ ഈ പദ്ധതി നടപ്പിലാക്കുന്നത്.  കെഫോണ്‍ എം.ഡി ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പറഞ്ഞു. മെച്ചപ്പെട്ട ഡിജിറ്റൽ സൗകര്യങ്ങൾ ലഭ്യമാകുന്നതോടെ ടെക്ക് പാർക്കുകളിലെ കമ്പനികൾക്ക് മികച്ച രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ  സാധിക്കുമെന്നെ വിശ്വാസം കെഫോണിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്നും കെഫോൺ അതികൃധർ വ്യക്തമാക്കി.

Advertisment