/sathyam/media/media_files/2024/12/24/ufOO44nlqwrnHve5lCI7.jpg)
കോഴിക്കോട്: ജാമിഅ മർകസ് സ്റ്റുഡൻസ് യൂണിയൻ ഇഹ്യാഉസ്സുന്ന സംഘടിപ്പിച്ച ഏഴാമത് ഖാഫ് ആർട്സ് ഫെസ്റ്റിന് പ്രൗഢ സമാപനം. 'ഡീ കോഡിംഗ് ദ കൾച്ചറൽ അൽഗോരിതം ' എന്ന പ്രമേയത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സമൂലമായ അപ്ഡേഷനുകളോടൊപ്പം സാംസ്കാരിക മൂല്യ നിർമ്മിതിയുടെ വീണ്ടെടുപ്പ് പ്രമേയമാക്കിയാണ് ഈ വർഷത്തെ ഫെസ്റ്റിവൽ.
ഇഹ്‌യാഉസുന്ന സ്റ്റുഡൻസ് യൂണിയൻ ' ചാലീസ് ചാന്ദ് ' നാൽപ്പതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഒരുമാസം നീണ്ടുനിന്ന ഖാഫ് കലാ വൈജ്ഞാനിക സംഗമമായിരുന്നു.
സംഗമത്തിൽ ഇൻസൈറ്റ് എക്സ്പോ , ഫിഖ്ഹ് കൊളോക്വിയം ,ഗ്ലോബൽ ദർസ് , മാസ്റ്റർ പ്ലാൻ , ക്യൂ ടോക് , ഡാറ്റാ ചാലഞ്ച് , വിഷ്വൽ സ്റ്റോറി , ഹദീസ് കോൺഫറൻസ് തുടങ്ങിയ വ്യത്യസ്ത അക്കാദമിക് മീറ്റപ്പുകളും സംവാദങ്ങളും അരങ്ങേറി.
മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന സമാപന സംഗമം വി പി എം ഫൈസി വില്യാപ്പള്ളിയുടെ അധ്യക്ഷതയിൽ ജാമിഅ മർകസ് പ്രോ ചാൻസിലറും കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ:ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു.
മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി വിജയികളെ പ്രഖ്യാപിച്ചു. സയ്യിദ് ജസീൽ ശാമിൽ ഇർഫാനി, ബഷീർ സഖാഫി കൈപ്പുറം, അബ്ദുൽ സത്താർ കാമിൽ സഖാഫി, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, അബ്ദുല്ല സഖാഫി മലയമ്മ,കരീം ഫൈസി വാവൂർ, അബ്ദുറഹ്മാൻ സഖാഫി നെടിയനാട് , അസ്ലം നൂറാനി സംബന്ധിച്ചു. ഫെസ്റ്റിവൽ ചെയർമാൻ റബീഹ് ബുഖാരി സ്വാഗതവും ഉനൈസ് തിനൂർ നന്ദിയും പറഞ്ഞു.