/sathyam/media/media_files/2024/11/16/QLGuXYXjNuYV99As2WBS.jpg)
പാലക്കാട്: കണ്ണാടി പാടശേഖരത്തില്‍ നെല്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമായി ഞാറു നടീല്‍ നടത്തി കിസാന്‍ സഭയുടെ നേതാക്കള്‍. അവഗണിക്കപ്പെടുന്ന നെല്‍കര്‍ഷകരെ സഹായിക്കുന്ന മാതൃക നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വരുന്നത് പ്രതീക്ഷ നിര്‍ഭരമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ റവന്യൂ വകുപ്പ് മന്ത്രിയുമായ കെ.പി.രാജേന്ദ്രന്‍ പറഞ്ഞു.
കണ്ണാടി പഞ്ചായത്തിലെ ചെമ്മങാട് പാടശേഖരത്തില്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എ ഐ കെ എസ് സംഘടിപ്പിച്ച ഞാര്‍ നടീല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികളിലൂടെ കാര്‍ഷികമേഖലയെ സാധ്യമാകുന്നത്രയും മുന്നോട്ട് കൊണ്ടുവരികയാണെന്നും, മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ധനമന്ത്രിയും ഇക്കാര്യത്തില്‍ കാണിച്ച താല്‍പര്യം മാതൃകാപരമാണെന്നും കെ പി രാജേന്ദ്രന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി - കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ കര്‍ഷകരും തൊഴിലാളികളും യോജിച്ച പോരാട്ടം നടത്തണം . നെല്ല് സംഭരിച്ച വകയില്‍ സംസ്ഥാനത്തിന് മതിയായ തുക നല്‍കാതെ കര്‍ഷകരെ ദ്രോഹിക്കുകയാണ് കേന്ദ്രം. ഭക്ഷണത്തിന്റെ ആവശ്യങ്ങളില്‍ പ്രധാനമായും നമ്മള്‍ ആശ്രയിക്കുന്നത് അരിയാണ്.
അതിനാല്‍ കൃഷിയെ ആര്‍ക്ക് അവഗണിക്കാനാകും നെല്‍കൃഷി മേഖലയെ സംരക്ഷിച്ചു നിര്‍ത്തേണ്ടത് ഏറെ അനിവാര്യമാണ്. കേരളത്തിന്റെ പൊതു വികസനത്തെ തകര്‍ക്കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.
നെല്ല് സംഭരിച്ച വകയില്‍ തുക അനുവദിക്കാതെ, ഓരോ വര്‍ഷവും കോടികണക്കിന് രൂപയാണ് കേന്ദ്രം ബാക്കിവെക്കുകയും ചെയ്തത്. പിന്നീട് വന്ന ഓരോ വര്‍ഷത്തിലും കേരളത്തിന് ലഭിക്കാനുള്ള തുകയുടെ തോത് വര്‍ധിച്ചുവരുകയായിരുന്നു.
കാര്‍ഷിക മേഖലയുടെ ഈ പ്രതിസന്ധിഘട്ടത്തിലും 175 കോടിയിലേറെ രൂപ പാലക്കാട്ടെ കര്‍ഷകര്‍ക്ക് ഉള്‍പ്പടെ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുകയാണുണ്ടായതെന്നും കെ പി രാജേന്ദ്രന്‍ പറഞ്ഞു.
നെല്ല് സംഭരിച്ച യഥാസമയം വില നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു കര്‍ഷകര്‍ക്ക് ഞാര്‍ നടീല്‍ ഐക്യദാര്‍ഢ്യം. കിസാന്‍ സഭ ജില്ലാ സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠന്‍, ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍, കെ. സി. ജയപാലന്‍, മല്ലിക, കെ.വേലു, പി.അശോകന്‍, അശോകന്‍, സതീഷ്, സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us