New Update
/sathyam/media/media_files/2025/10/06/2-2025-10-06-15-03-06.jpg)
കൊച്ചി: ലൈഫ് ബ്രിഡ്‌ജ് ഗ്രൂപ്പിൻ്റെ ഒരു ഡിവിഷനും ഇന്ത്യയിൽ മുതിർന്നവർക്ക് ആശുപത്രിക്ക് പുറത്തുള്ള പരിചരണങ്ങൾ ലഭ്യമാക്കുന്ന പ്രമുഖ സീനിയർ കെയർ പ്രൊവൈഡറുമായ കൈറ്റ്സ് സീനിയർ കെയർ തങ്ങളുടെ സ്പെഷ്യലൈസ്‌ഡ് വാർധക്യ പരിചരണ കേന്ദ്രം (ജെറിയാട്രിക് കെയർ സെൻറർ) കൊച്ചിയിൽ ആരംഭിച്ചു. ജനസംഖ്യയുടെ 16.5 ശതമാനവും 60 വയസ്സിന് മുകളിലുള്ള ഒരു സംസ്ഥാനത്ത് ഇത്തരത്തിലുള്ളൊരു സ്ഥാപനം ആരംഭിക്കുന്നത് വാർധക്യത്തിലെത്തിയവർക്കുള്ള ശുശ്രൂഷകളുടെ ശേഷി വർദ്ധിക്കാൻ ഇടയാകും.
Advertisment
സീപോർട്ട് - എയർപോർട്ട് റോഡിൽ കാക്കനാട് സ്ഥിതി ചെയ്യുന്ന 48 കിടക്കകളുള്ള ഈ കേന്ദ്രം ആശുപത്രി വാസത്തിനു ശേഷമുള്ള പുന:രധിവാസം, പാലിയേറ്റീവ്, റെസ്പൈറ്റ് കെയർ എന്നിവയുൾപ്പെടെ പൂർണ്ണമായ ജെറിയാട്രിക് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. 24x7 മെഡിക്കൽ & നഴ്‌സിംഗ് മേൽനോട്ടം, ഉയർന്ന നിലവാരത്തിലുള്ള ആശ്രിത പരിചരണ യൂണിറ്റുകൾ, വ്യക്തിഗത ചികിത്സാ പദ്ധതികൾ, ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, ആയുർവേദം, വെൽനസ് സപ്പോർട്ട്, പോഷകസമൃദ്ധ ഭക്ഷണം, സാമൂഹിക ഇടപഴകൽ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത സൗകര്യങ്ങൾ എന്നിവ ഇവിടത്തെ താമസക്കാർക്ക് ഏറെ പ്രയോജനമാകും.