'കെ.എം.മാണി നിർധനരുടെയും അസംഘടിതരുടേയും ക്ഷേമം ഉറപ്പുവരുത്തിയ ജനനേതാവ്' - റവ:ഫാ: ജോസഫ് തടത്തിൽ

New Update
father joseph pala.jpg

പാലാ: മുൻ മന്ത്രി കെ.എം.മാണിയുടെ തൊണ്ണൂറ്റി ഒന്നാം ജന്മദിനം കേരള കോൺ:( എം) കാരുണ്യദിനമായി ആചരിച്ചു.ഇതോടനുബന്ധിച്ച് വിവിധ അഭയ കേ ന്ദ്രങ്ങളിലും പുനരധിവാസ കേന്ദ്രങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു'

Advertisment

വിവിധ സ്ഥലങ്ങളിൽ ഭക്ഷ്യവിതരണം, വസ്ത്രവിതരണം, ഉപകരണ വിതരണം എന്നിവയും നടത്തി.പാലാ മരിയസദത്തിൽ അന്തേവാസികൾക്കൊപ്പം നേതാക്കളും പ്രവർത്തകരും ഉച്ചഭക്ഷണം കഴിച്ചു, ഭക്ഷണം വിളമ്പി.

അനുസ്മരണാസമ്മേളനം പാലാ രൂപതാ വികാരി ജനറാൾ റവ.ഫാ.ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു.'കെ.എം.മാണി നിർധനരുടെയും അസംഘടിതരുടേയും ക്ഷേമം ഉറപ്പുവരുത്തിയ ജനനേതാവയിരുന്നു എന്ന് ഫാ.ജോസഫ് തടത്തിൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 

മുൻ മുനിസിപ്പൽ കമ്മീഷണർ രവി പാലാ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർപേഴ്സൺ ലീന സണ്ണി, യൂത്ത്ഫ്രണ്ട് (എം) പ്രസിഡണ്ട് സിറിയക്‌ ചാഴികാടൻ, സന്തോഷ് മരിയസദനം, കൗൺസിലർബൈജു കൊല്ലംപറമ്പിൽ, ഷാജു തുരുത്തൻ,ടോബിൻ കെ.അലക്സ് , പെണ്ണമ്മ ജോസഫ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജോസിൻ ബിനോ, ഫിലിപ് കുഴികുളം, ബിജു പാലൂപടവൻ, സാജോ പൂവത്താനി ,ബന്നി തെരുവത്ത് എന്നിവർ പ്രസംഗിച്ചു.

Advertisment