കൊച്ചി: കൊച്ചി വാട്ടര്‍മെട്രോ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ കടമകുടിയിലേക്ക് എത്തുന്നു. വാട്ടര്‍മെട്രോ കൂടി എത്തുന്നതോടെ ഈ കൊച്ചു ദ്വീപസമൂഹത്തില്‍ വികസനത്തിന്റെ വാതിലുകള്‍ തുറക്കുമെന്ന് ഉറപ്പാണ്.
കടമക്കുടി ദ്വീപുകളില്‍ വാട്ടര്‍മെട്രോ സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ആനന്ദ് മഹീന്ദ്ര അടക്കമുള്ള വ്യവസായ പ്രമുഖര്‍ പോലും കാണാന്‍ ആഗ്രഹിക്കുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമായി കടമക്കുടി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ കേരളത്തിന്റെ സ്വന്തം വാട്ടര്‍മെട്രോ കൂടി ഈ കൊച്ചുദ്വീപിലേക്ക് എത്തുകയാണ്.
തങ്ങളുടെ കൊച്ചുഗ്രാമത്തിലേക്കും വാട്ടര്‍ മെട്രൊ എത്തുന്നതില്‍ നാട്ടുകാര്‍ക്കും ഏറെ അഭിമാനം. കൊച്ചി കായലിന് ഇരുവശത്തായി കടമക്കുടി, പാലിയംതുരുത്ത് ദ്വീപുകളില്‍ വാട്ടര്‍ മെട്രോ സ്റ്റേഷനുകളുടെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.
നാലുവശങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ട കടമക്കുടിയിലേക്ക് റോഡും പാലവുമടക്കമുള്ള പശ്ചാത്തല സൗകര്യങ്ങള്‍ വന്നതിനു പിന്നാലെ വാട്ടര്‍ മെട്രോ കൂടി വരുന്നതോടെ കടമക്കുടിക്ക് മുമ്പില്‍ വികസനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കുകയാണെന്ന്.
എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ചിതറിക്കിടക്കുന്ന ദ്വീപുകളുടെ ഒരു കൂട്ടമാണ് കടമക്കുടി. കായലുകള്‍, നെല്‍വയലുകള്‍, മത്സ്യകൃഷി, കള്ള് ചെത്തല്‍, മറ്റ് ഗ്രാമീണ കാഴ്ചകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ നിങ്ങളുടെ ആത്മാവിനെ സന്തോഷിപ്പിക്കും. ദേശീയപാത -66 ലെ വരാപ്പുഴ പട്ടണവുമായി റോഡ് മാര്‍ഗം ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ദ്വീപിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകും.