തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഭരണിക്ക് കച്ചവടം നടത്തുന്നതിനായി വന്ന ഇടുക്കി സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. എടവിവങ്ങ് കുഞ്ഞയിനി സ്വദേശിയായ ഒസാലു വീട്ടില്‍ അഷറഫ് (53 ) നെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. ഇടുക്കി വട്ടോളി വീട്ടില്‍ സഞ്ചു (34)വിനെ മുളവടി കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
സഞ്ചു കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവത്തിനായി ആള്‍രൂപ കച്ചവടം നടത്തുന്നതിനായി ഭാര്യയ്‌ക്കൊപ്പം വന്നതായിരുന്നു. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്റെ തെക്കെ നടയില്‍ കച്ചവടം നടത്തുന്ന ഇവരുടെ അടുത്തേക്ക് മദ്യപിച്ച് വന്ന അഷറഫ് യാതൊരു പ്രകോപനമുമില്ലാതെ അസഭ്യം പറയുകയായിരുന്നു.
തുടര്‍ന്ന് സഞ്ചുവിനെ തടഞ്ഞു നിര്‍ത്തി കൈയ്യിലുണ്ടായിരുന്ന മുള വടികള്‍ കൊണ്ട് തലയുടെ പിന്‍ഭാഗത്തും മൂക്കിലും അടിച്ച് പരിക്കേല്‍പ്പിച്ചു. വീണ്ടും തലയില്‍ അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമാണ് ചെയ്തുവെന്നാണ് കേസ്.
സഞ്ചുവിന്റെ പരാതിയില്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അഷറഫിനെ പിടികൂടുകയായിരുന്നു.