/sathyam/media/media_files/UeCa1NCF7gdnrIpoZurf.jpg)
കൊല്ലം; കരുനാഗപ്പള്ളിയിൽ വിദേശ വനിതയെ പീഡിപ്പിച്ച യുവാക്കളെ അറസ്റ്റ് ചെയ്തു. ചെറിയഴീക്കൽ സ്വദേശികളായ നിഖിൽ, ജയൻ എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. വള്ളിക്കാവ് അമൃതപുരിയിൽ എത്തിയ യു എസ് കാരിയായ 44 കാരിയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ 30നാണു സംഭവം നടന്നത്. പ്രതികൾ വിദേശ വനിതയ്ക്ക് മദ്യം നൽകിയ ശേഷം ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇരുവരെയും കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
അമൃതാനന്ദമയി മഠത്തിൽ സന്ദര്ശനത്തിനെത്തിയതായിരുന്നു വിദേശ വനിത. അഴീയ്ക്കൽ ബീച്ചിൽ എത്തിയ വിദേശ വനിതയ്ക്ക് മദ്യം നൽകിയ ശേഷം പ്രതിയായ ജയന്റെ ആളില്ലാത്ത വീട്ടിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
ക്രൂര പീഡനത്തിന് ഇരയായ യുവതി മഠത്തിൽ വിവരം അറിയിച്ചതിനെ തുടർന്ന് മഠം അധികാരികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. ഇരുവരും കുറ്റ സമ്മതം നൽകിയെന്ന് പൊലീസ് അറിയിച്ചു.